വാഹന രജിസ്​ട്രേഷൻ ഫീസുകൾ കുത്തനെ കൂട്ടുന്നു

ന്യൂഡൽഹി: രാജ്യത്തെ വാഹന രജിസ്​ട്രേഷൻ ഫീസുകളിൽ വൻ വർധന വരുത്താൻ കേന്ദ്രസർക്കാർ നീക്കം. ഇതിനുള്ള കരട്​ വിജ്ഞാ പനം കേ​ന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോൾ, ഡീസൽ കാറുകൾ രജിസ്​ട്രർ ചെയ്യാനുള്ള ചാർജ്​ 5,000 രൂപയാക്കാൻ ഒരുങ്ങുകയാണ്​​ കേന്ദ്രസർക്കാർ. രജിസ്​ട്രേഷൻ പുതുക്കാൻ 10,000 രൂപയും നൽകണം. നിലവിൽ ഇതിന്​ 600 രൂപയാണ്​ ഫീസ്​​.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിൻെറ ഭാഗമായാണ്​ ഇവയുടെ രജിസ്​ട്രേഷൻ ചാർജ്​ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്​. ഇരുചക്രവാഹനങ്ങൾക്ക്​ 1000 രൂപയായിരിക്കും ഫീസ്​. നിലവിൽ ഇത്​ 50 രൂപയാണ്​. ടാക്​സി വാഹനങ്ങൾക്ക്​ 10,000 രൂപ രജിസ്​ട്രേഷൻ ഫീസായും പുതുക്കാൻ 20,000 രൂപയും നൽകണം. നിലവിൽ ടാക്​സി വാഹനങ്ങൾക്ക്​​ 1000 രൂപയാണ്​ രജിസ്​ട്രേഷൻ ഫീസ്​​.

ഇറക്കുമതി ചെയ്യുന്ന മോ​ട്ടോർ സൈക്കിളുകൾ രജിസ്​റ്റർ ചെയ്യാനുള്ള ഫീസ്​ 2500ൽ നിന്ന്​ 20,000 രൂപയായി ഉയർത്താനാണ്​ ശിപാർശ​. പുതിയ നിരക്കുകൾ വൈകാതെ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - vehicle registration fee-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.