ടൊയോ​​ട്ട ഫോർച്യൂണറി​െൻറ ബുക്കിങ്​ തുടങ്ങി

ന്യൂഡൽഹി: നവംബർ 7ന്​ പുറത്തിറങ്ങുന്ന പുതിയ ഫോർച്യുണറി​​െൻറ ബുക്കിങ്​ ടോയോട്ട കമ്പനി ആ​​രംഭിച്ചു. പുതിയ മോഡലിന് വേണ്ടി ഷോറുമുകളിൽ ബുക്ക്​ ചെയ്യാൻ സാധിക്കില്ല. കമ്പനിയുടെ വെബസൈറ്റ്​ വഴി ഒാൺലൈനായാണ്​ ബുക്ക്​ ചെയ്യേണ്ടത്​. കമ്പനിയുടെ വെബ്സെറ്റിൽ പ്രാഥമിക വിവരങ്ങളും ഡീലർഷിപ്പും നൽകിയാൽ പുതിയ ഫോർച്യൂണർ ബുക്ക്​ ചെയ്യാവുന്നതാണ്​.

കൂടുതൽ അഗ്രസീവായ ഹെഡ്​ലാമ്പ്,​ ഫോഗ്​ ലാമ്പിനുചുറ്റും ഗ്രില്ലിനു ചുറ്റും ക്രോമിയം ഫിനിഷിങ് എന്നിവ നൽകിയപ്പോൾ വാഹനത്തി​െൻറ മുൻഭാഗം കൂടുതൽ അഗ്രസീവ്​ ആയി മാറി. 18 ഇഞ്ച്​ വലിപ്പം വരുന്ന അലോയ്​ വീലുകൾ വാഹനത്തിന്​ കൂടുതൽ ആകർഷണിയത നൽകുന്നു.

ഇന്നോവ ക്രീസറ്റയിലുള്ള അതേ എഞ്ചിൻ തന്നെയാണ്​ പുതിയ ഫോർച്യുണറിലും ഉപയോഗിച്ചിരിക്കുന്നത്​. 2.4, 2.8 ഒാപ്​ഷനുകളിലുള്ള രണ്ടു ഡീസൽ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ്​. പക്ഷേ പെട്രോളി​ലേക്ക്​ വരു​േമ്പാൾ 2.7 ലിറ്റർ VVT-i എഞ്ചിനാണ്​ വാഹനത്തിനുള്ളത്​. 6 സ്​പീഡ്​ മാനുവൽ ആൻഡ്​ ഒാ​േട്ടാമാറ്റിക്​ ട്രാൻസമിഷനാണ്​ വാഹനത്തിനുള്ളത്​

ഫോർഡ്​ എൻഡവറുമായും ഷെവർലേയുടെ ട്രയിൽബ്​ലേസറുമായുമാവും ഫോർച്യുണറിന്​ നേരി​േട്ടറ്റു മു​േട്ടണ്ടി വരിക.​ ഫോർച്യുണർ കൂടി രംഗത്തെത്തുന്നതോടു കൂടി ഇന്ത്യൻ എസ്​.യു.വി വിപണിയിലെ മത്സരം കടുക്കുമെന്നുറപ്പ്​.

 

Tags:    
News Summary - Toyota Starts Accepting Registrations For The New Fortuner Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.