മാരുതി സുസുക്കി ഡീസൽ കാറുകൾ നിർത്തുന്നു

ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഡീസൽ കാറുകളുടെ ഉൽപാദനം നിർത്തുന്നു. 2020 ഏപ്രിൽ മുതൽ ഡീസൽ ക ാറുകൾ നിരത്തിലെത്തിക്കേണ്ടെന്നാണ്​ മാരുതിയുടെ തീരുമാനം. ബി.എസ്​ 6 മലിനീകരണ ചട്ടങ്ങൾ വാഹനങ്ങൾക്ക്​ ബാധകമാവുന്നതിന്​ മുമ്പ്​ ഡീസൽ എൻജിനുകൾ ഒഴിവാക്കാനാണ്​ കമ്പനിയുടെ തീരുമാനം.

ഡീസൽ എൻജിനുകൾ ബി.എസ്​ 6 നിലവാരത്തിലേക്ക്​ മാറ്റണമെങ്കിൽ വലിയൊരു തുക ചെലവ്​ വരും. ഇതാണ്​ ഡീസൽ വാഹനങ്ങളെ ഒഴിവാക്കാൻ മാരുതിയെ പ്രേരിപ്പുക്കന്നത്​. അടുത്ത വർഷം മുതൽ 1.5 ലിറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ മാരുതി തീരുമാനമെടുത്തിട്ടുണ്ട്​. നിലവിൽ മാരുതി ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന കാറുകളിൽ 23 ശതമാനവും ഡീസൽ എൻജിൻ ഉപയോഗിക്കുന്നവയാണ്​.

2016ലാണ്​ ഇന്ത്യൻ വാഹനരംഗം ബി.എസ്​ 4 നിലവാരത്തിലേക്ക്​ മാറിയത്​. ബി.എസ്​ 5 ഇന്ത്യയിൽ കൊണ്ടു വരാതെ അതിനേക്കാൾ കർശനമായ ബി.എസ്​ 6 നടപ്പിലാക്കാനായിരുന്നു കേന്ദ്രസർക്കാർ തീരുമാനിച്ചത്​. 2020 ഏപ്രിൽ ഒന്ന്​ മുതൽ ബി.എസ്​ 6 വാഹനങ്ങൾ മാത്രമാവും ഇന്ത്യൻ വിപണിയിൽ വിൽക്കാനാവുക.

Tags:    
News Summary - o more Maruti Suzuki diesel cars-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.