ഒടുവിൽ വാഗണറി​െൻറ യഥാർഥ രൂപം വെളിപ്പെടുത്തി മാരുതി

ജനുവരിയിൽ പുറത്തിറങ്ങുന്ന വാഗണറി​​െൻറ യഥാർഥ രൂപം വെളിപ്പെടുത്തി മാരുതി. വാഗണർ പരീക്ഷണയോട്ടം നടത്തുന്നതി​ ​െൻറ ചിത്രങ്ങളാണ്​ പുറത്ത്​ വന്നത്​. ചില ഒാൺലൈൻ മാധ്യമങ്ങളാണ്​ ചിത്രങ്ങൾ പുറത്ത്​ വിട്ടിരിക്കുന്നത്​. 2019 ജനുവ രിയിലാണ്​ പുതിയ വാഗണർ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുക.

ടോൾബോയ്​ ഡിസൈനിൽ ബോക്​സി പ്രൊഫൈലിലാണ്​ മാരുതിയുടെ പുതിയ വാഗണർ വിപണിയിലെത്തുന്നത്​. വ്യത്യസ്​തമായ രീതിയിൽ തന്നെ വാഗണറിനെ മാരുതി ഡിസൈൻ ചെയ്​തിരിക്കുന്നു​. പുതിയ ഡിസൈനിലുള്ള ക്രോമിയം ലൈനുകൾ നൽകിയിട്ടുള്ള ഗ്രിൽ, പുത്തൻ ഹെഡ്​ലൈറ്റും വലിയ ബംബറുമാണ്​ കാറി​​െൻറ മുൻ വശത്തെ പ്രധാനമാറ്റങ്ങൾ.

റൂഫ്​ വരെ നീളുന്ന ടെയിൽാമ്പ്​, ക്രോമിയം സ്​ട്രിപ്പുകൾ, റിഫ്ലക്​ടർ എന്നിവയെല്ലാമാണ്​ പിൻ വശത്തെ പ്രധാന പ്രത്യേകതകൾ. സി-പില്ലർ ഏറെ ആകർഷകമാണ്​. ഏഴ്​ ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റമാണ്​ ഇൻറീരിയറിലെ പ്രധാന പ്രത്യേകത. ആൻഡ്രോയിഡ്​ ഒാ​േട്ടാ, ആപ്പിൾ കാർപ്ലേ എന്നീ സംവിധാനങ്ങൾ ഇണക്കിചേർത്തതാണ്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം. 1.0 ലിറ്റർ മൂന്ന്​ സിലിണ്ടർ പെട്രോൾ എൻജിൻ 67 ബി.എച്ച്​.പി കരുത്തും 90 എൻ.എം ടോർക്കും എൻജിൻ നൽകും. ഇതിനൊപ്പം 1.2 ലിറ്റർ എൻജിൻ കരുത്തിലും വാഗണർ വിപണിയിലെത്തും.

Tags:    
News Summary - New-Gen Maruti Suzuki Wagon R Spotted-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.