ബ്രസയെ കാർ ഒാഫ്​ ദ ഇയറായി തെ​രഞ്ഞെടുത്തു

മുംബൈ: മാരുതിയുടെ വിറ്റാര ബ്രസയെ 2016ലെ മികച്ച കാറായി തെരഞ്ഞെടുത്തു. 15 ഒാ​േട്ടാ മൊബൈൽ ജേണലിസ്​റ്റുകളടങ്ങുന്ന സംഘടന​യാണ്​ ബ്രസയെ കാർ ഒാഫ്​ ദ ഇയറായി തെരഞ്ഞെടുത്തത്​. 2016 മാർച്ചിൽ വിപണിയിൽ പുറത്തിറങ്ങിയ ശേഷം ബ്രസയുടെ 83,000 യൂണിറ്റുകളാണ്​ വിറ്റഴിച്ചത്​. യൂട്ടിലിറ്റി വിഭാഗത്തിൽ മികച്ച പ്രതികരണമാണ്​  വിപണിയിൽ നിന്ന്​ ബ്രസക്ക്​ ലഭിച്ചത്​.

ഇന്നോവ ക്രിസ്​റ്റയോടും ഹ്യൂണ്ടായി ട്യൂസണോടുമാണ്​ ബ്രസ ഒന്നാം സ്​ഥാനത്തിനായി മൽസരിച്ചത്​. മാരുതിയുടെ എഞ്ചിനയർമാർ  തനതായ പ്ലാറ്റ്​ഫോമിൽ ഡിസൈൻ ചെയ്​ത കാറാണ്​ ബ്രസയെന്ന്​ മാരുതി സുസുക്കി മാനേജിങ്​ ഡയറക്​ടർ  കെനുച്ചി അയക്കാവ പറഞ്ഞു. ഇന്ത്യൻ വിപണിയെ കൂടി പരിഗണിച്ച്​ നിർമ്മിച്ച കാറാണ്​ ബ്രസയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൗ വർഷം പുറത്തിറങ്ങിയതിൽ കാറുകളിൽ ആദ്യ പത്തിൽ ഇടം പിടിച്ചതിൽ മാരുതിയുടെ പല മോഡലുകളും ഉൾപ്പെട്ടിരുന്നു. അത്​ പോലെ തന്നെ ഹാച്ച്​ ബാക്കുകൾക്കും, സെഡാനുകൾക്കും പകരം മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളാണ്​ ഇത്തവണ പ്രധാനമായും മൽസര രംഗത്ത്​ ഉണ്ടായിരുന്നതെന്ന്​ പ്രത്യേകതയുണ്ട്​.

Tags:    
News Summary - Maruti Suzuki Vitara Brezza sells 83,000 units, bags 'Car of the Year' award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.