ലക്ഷവും കടന്ന്​ ബ്രെസ

 

മുംബൈ: വിപണിയി​ലെത്തി ഒരു വർഷം തികയുന്നതിന്​ മു​മ്പ്​ ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയുമായി ചരിത്രം കുറിച്ച്​ മാരുതിയുടെ വിറ്റാര ബ്രെസ. 2016 മാർച്ചിലാണ്​ ​മാരുതിയുടെ നെക്​സ ഡീലർഷിപ്പിലൂടെ വിറ്റാര ​ബ്രെസ വിപണിയിലെത്തിയത്​. 2017 ഫെബ്രുവരി മാസത്തിൽ വിൽപ്പനയിൽ ബ്രെസ ഒരു ലക്ഷം യൂണിറ്റുകൾ പിന്നിട്ട്​ കഴിഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും മികച്ച കാറായി ബ്രെസ മാറിയിരുന്നു. പുറത്തിറങ്ങി ആദ്യം മാസം ​െബ്രസയുടെ 5000 യൂണിറ്റുകളാണ്​ കമ്പനി വിറ്റഴിച്ചത്​. അഞ്ചാം മാസത്തിൽ വിൽപന 10000 യൂണിറ്റുകളായി. മാരുതിയുടെ കരുത്ത്​ കൂടിയ കാറാണ്​​ ബ്രെസ. നിലവിൽ 1.3 ലിറ്റർ ഡി.ഡി.എസ്​.​െഎ ഡീസൽ എൻജിനോട്​ കൂടിയാണ്​ ബ്രെസ വിപണിയിലെത്തുന്നത്​. പരമാവധി 89 ബി.എച്ച്​.പി കരുത്തും 200 എൻ.എം ടോർക്കുമാണ്​ ഇൗ എൻജിൻ സൃഷ്​ടിക്കുക. ബ്രെസയുടെ പെട്രോൾ വേരിയൻറ്​ ഇൗ വർഷം വിപണിയി​ലെത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

 

Tags:    
News Summary - maruthi suzki brezza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.