മാരുതി കാറുകളുടെ വില വർധിപ്പിച്ചു

മുംബൈ: ഇന്ത്യയിലെ കാർ നിർമാതാക്കളിൽ പ്രമുഖരായ മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. മാരുതിയുടെ വിവിധ മോഡലുകൾക്ക്​ 1500 രൂപ മുതൽ 8014 രൂപ വരെയാണ്​ കമ്പനി വർധിപ്പിച്ചിട്ട​ുള്ളത്​​. അസംസ്​കൃത വസ്​തുക്കളുടെ വില വർധനവാണ്​ കാറുകളുടെ വില വർധിപ്പിക്കാൻ കാരണമെന്ന്​​ മാരുതി സുസുക്കി അധികൃതർ അറിയിച്ചു. മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്​ബാക്കായ ആൾ​േട്ടാ 800 മുതൽ പ്രീമിയം ക്രോസ്​ ഒാവർ എസ്​ ക്രോസി​െൻറ വില വരെ കമ്പനി വർധിപ്പിച്ചിട്ടുണ്ട്​.

കഴിഞ്ഞ വർഷം ആഗസ്​റ്റിലായിരുന്നു കമ്പനി മുമ്പ്​ വില വർധനവ്​ നടപ്പിലാക്കിയത്​. അന്ന്​ മാരുതിയുടെ നെക്​സ ഡീലർഷിപ്പിലൂടെ പുറത്തിറക്കിയ കാർ ​െബ്രസക്ക്​ 20,000 രൂപയും ബ​ലേനോക്ക്​ 10,000 രൂപയും കമ്പനി വർധിപ്പിച്ചിരുന്നു. മറ്റ്​ മോഡലുകൾക്ക്​ 1500 രൂപ മുതൽ 5000 രൂപ വരെയാണ്​ അന്ന്​ വില ഉയർന്നത്​​.

കഴിഞ്ഞ വർഷം ഹ്യൂണ്ടായി, മഹീന്ദ്ര, നിസാൻ, ടോയോ​േട്ടാ, റെനോ, മെഴ്​സിഡെസ്​ ബെൻസ്​, ടാറ്റ മോ​േട്ടാഴ്​സ്​ എന്നിവരും വില വർധിപ്പിച്ചിരുന്നു. അസംസ്​കൃത വസ്​തുകളുടെ വില വർധനവും വിദേശനാണ്യ വിനിമയത്തിലെ മാറ്റങ്ങളുമാണ്​ പ്രധാനമായും വില വർധനവിന്​ കാരണമായത്​.

 

Tags:    
News Summary - maruthi hike prices of the cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.