ഇന്നോവയെ വെല്ലുമോ​? മഹീന്ദ്ര യു 321 ഫെബ്രുവരിയിൽ

ഇന്ത്യയിലെ എം.പി.വികളിൽ എതിരാളികളില്ലാതെ മുന്നേറുന്ന താരമാണ്​ ഇന്നോവ. സെഗ്​മ​​െൻറിൽ മോഡലുകൾ ഏറെയുണ്ടെങ്കിൽ വാഹനലോകത്ത്​ ഇന്നോവയോട്​ എതിരിടാൻ മാത്രം ചങ്കൂറ്റം ആരും കാണിച്ചിട്ടില്ല. ഇപ്പോൾ ഇന്നോവക്ക്​ വെല്ലുവിളിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുകയാണ്​ മഹീന്ദ്ര. യു 321 എന്ന തുറുപ്പ്​ ചീട്ടാണ്​ ഇന്നോവയെ വെല്ലാൻ മഹീന്ദ്ര രംഗത്തിറക്കുന്നത്​. വരുന്ന ഒാ​േട്ടാ എക്​സ്​പോയിൽ യു 321നെ കമ്പനി അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

മാരുതി എർട്ടിഗക്കും ഇന്നോവ ക്രിസ്​റ്റക്കും ഇടയിലാണ്​ മഹീന്ദ്രയുടെ പുതിയ കാറി​​​െൻറ സ്ഥാനം. നോർത്ത്​ അമേരിക്കയിലെ ടെക്​നിക്കൽ സ​​െൻററലാണ്​ യു 321​​​െൻറ ഡിസൈൻ മഹീന്ദ്ര നിർവഹിച്ചിരിക്കുന്നത്​. യു ആകൃതിയിലുള്ള ക്രോം ഗ്രില്ലാണ്​. ഡ്യുവൽ ബാരൻ ഹെഡ്​ലാമ്പ്​, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ, ഫോഗ്​ലാമ്പുകൾ, എയർ ഡാം എന്നിവെയല്ലാമാണ്​ പ്രധാനപ്രത്യേകത. 5 സ്​പോക്ക്​ 17 ഇഞ്ച്​ അലോയ്​ വീലാണ്​ നൽകിയിക്കുന്നത്​. വലിയ ടെയിൽ ലൈറ്റും ടെയിൽഗേറ്റുമാണ്​ പിൻവശത്തെ പ്രധാന പ്രത്യേകത.

കാബിനിൽ ലെതർ അപ്​ഹോളിസ്​റ്ററി പ്രതീക്ഷിക്കാം. ഡ്യൂവൽ ടോണിലായിരിക്കും ഇൻറീരിയർ. സ്​റ്റീയറിങിൽ തന്നെ കംട്രോൾ സ്വിച്ചുകൾ നൽകിയിട്ടുണ്ട്​. ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റവും ഉണ്ടാവും. ഏഴ്​ അല്ലെങ്കിൽ എട്ട്​ സീറ്റ്​ വേരിയൻറിൽ യു 321 വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷ. 1.6 ലിറ്റർ ഫാൽക്കൺ ഡീസൽ എൻജിനായിരിക്കും യു 321ന്​ കരുത്ത്​ നൽകുക. 125 ബി.എച്ച്​.പി പവർ വാഹനം നൽകും. ആറ്​ സ്​പീഡ്​ മാൻവൽ, ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനുകളിൽ വാഹനം വിപണിയിലെത്തും. 10 മുതൽ 15 ലക്ഷം വരെയായിരിക്കും വില.

Tags:    
News Summary - Mahindra U321 MPV (Toyota Innova Crysta rival) to Debut at Auto Expo 2018-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.