ഇലക്​ട്രിക് റിക്ഷയുമായി മഹീന്ദ്ര

ന്യൂഡൽഹി: മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങൾ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെ ഇലക്​ട്രിക്​ റിക്ഷകൾ പുറത്തറിക്കി മഹീന്ദ്ര. ഇ-ആൽഫ മിനി എന്ന പേരിലാണ്​ മഹീന്ദ്ര ഇലക്​ട്രിക്​ റിക്ഷ പുറത്തിറക്കിയിരിക്കുന്നത്​. ഇന്ത്യയിലെ ഇലക്​ട്രിക്​ വാഹന വിപണിയിൽ അൽഭുതങ്ങൾ സൃഷ്​ടിച്ച മഹീന്ദ്ര ഇ-റിക്ഷയിലൂടെ മറ്റൊരു വാഹന വിപ്ലവത്തിന്​ കൂടി​ തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്​​.

അഞ്ച്​ പേർക്ക്​ ഇരിക്കാവുന്ന തരത്തിലാണ്​ റിക്ഷയുടെ രൂപകൽപ്പന. പ്രധാനമയും നഗര യാത്രകളെ ലക്ഷ്യംവെച്ചാണ്​ മഹീന്ദ്രയുടെ പുതിയ അവതാരം. 120Ah ബാറ്ററിയാണ്​ റിക്ഷയിലുള്ളത്​. ഒരൊറ്റ ചാർജിൽ 85 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ​ സാധിക്കും. മണിക്കൂറിൽ 25 കിലോ മീറ്ററാണ്​ കൂടിയ വേഗം. 1.12 ലക്ഷം രൂപയാണ്​ റിക്ഷയുടെ ഷോറും വില.

കൂടുതൽ യാത്ര സുഖം നൽകുന്ന തരത്തിലാണ്​ റിക്ഷയുടെ കാബിൻ രൂപകൽപ്പന ചെയ്​തിരിക്കുന്നത്​. മികച്ച സസ്​പെൻഷനും നൽകിയിട്ടുണ്ട്​. 2030ന്​ മുമ്പ്​ പൂർണമായി ഇലക്​ട്രിക്​ വാഹനക്രമത്തിലേക്ക്​ മാറാനൊരുങ്ങുന്ന ഇന്ത്യൻ വിപണിക്ക്​ കരുത്ത്​ പകരുന്നതായിരിക്കും പുതിയ റിക്ഷയെന്ന്​ മഹീന്ദ്ര വ്യക്​തമാക്കി.

Tags:    
News Summary - Mahindra launches first e-rickshaw, e-Alfa Mini, priced at Rs1.12 lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.