സുസുകി ആക്‌സസ് 125 

ടി.എഫ്.ടി സ്ക്രീൻ, എ.ബി.എസ് ബ്രേക്കിങ് സിസ്റ്റം; പുതിയ സുസുകി ആക്സസ് 125 വിപണിയിൽ

സുസുകി മോട്ടോർസൈക്കിൾ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിൽപ്പന റെക്കോഡുള്ള ആക്സസ് 125ന്റെ ഏറ്റവും പുതിയ അപ്ഡേഷനോടുകൂടിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചു. സിംഗിൾ-ചാനൽ ആന്റി-ലോക്ക്-ബ്രേക്കിങ് സിസ്റ്റം, ടി.എഫ്.ടി സ്ക്രീൻ എന്നിങ്ങനെ രണ്ട് പുതിയ അപ്‌ഡേഷൻസുകളുമായാണ് ആക്സസ് വിപണിയിൽ എത്തുന്നത്. ഉപഭോക്താക്കൾക്ക് എ.ബി.എസ് മാത്രമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാനും സുസുകി അവസരമൊരുക്കുന്നുണ്ട്.

92,328 രൂപയാണ് എ.ബി.എസ് മാത്രം ലഭിക്കുന്ന മോഡലിന്റെ എക്സ് ഷോറൂം വില. ടി.എഫ്.ടി സ്ക്രീൻ, എ.ബി.എസ് എന്നീ ഫീച്ചറുകളുള്ള മോഡലിന് 98,378 രൂപയുമാണ് എക്സ് ഷോറൂം വില.

124 സി.സി വരുന്ന സുസുകി ആക്സസ്, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് മോട്ടോർ സി.വി.ടി ഗിയർ ബോക്സുമായാണ് ജോടിയിണക്കിയിരിക്കുന്നത്. 6,500 ആർ.പി.എമിൽ 8.43 ബി.എച്ച്.പി കരുത്തും 5,000 ആർ.പി.എമിൽ 10.2 എൻ.എം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. ഹോണ്ട ആക്ടിവ 125, ടി.വി.എസ് ജുപിറ്റർ 125, ഹീറോ ഡെസ്റ്റിനി 125, യമഹ ഫസിനോ 125 തുടങ്ങിയ മോഡലുകളാണ് സുസുകി ആക്സസ് 125ന്റെ പ്രധാന വെല്ലുവിളി.

1,260 എം.എം വീൽബേസും 160 എം.എമിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമുള്ള ആക്സസ് 125ന്റെ ഭാരം 106 കിലോഗ്രാം ആണ്. 5.3 ലിറ്ററിന്റെ ഫ്യൂവൽ ടാങ്ക്, അലോയ് വീൽ എന്നിവയും ആക്സസിന് ലഭിക്കുന്നു. മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, മെറ്റാലിക് മാറ്റ് സ്റ്റെല്ലർ ബ്ലൂ, പേൾ ഗ്രേസ് വൈറ്റ്, സോളിഡ് ഐസ് ഗ്രീൻ, പേൾ ഷൈനി ബെയ്ജ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുതിയ ആക്സസ് ലഭ്യമാകും. കൂടാതെ മാറ്റ് സ്റ്റെല്ലർ ബ്ലൂ, പേൾ ഗ്രേസ് വൈറ്റ്, സോളിഡ് ഐസ് ഗ്രീൻ, പേൾ മാറ്റ് അക്വാ സിൽവർ എന്നീ നാല് നിറങ്ങളിൽ ടി.എഫ്.ടി ഡിസ്‌പ്ലേയോട് കൂടിയ മോഡലും ലഭിക്കുന്നു.

ആക്സസിൽ എ.ബി.എസ് വേരിയന്റ് കൂടി ചേർത്തതോടെ ഉപഭോക്താക്കൾക്കായി കൂടുതൽ അവസരങ്ങൾ ഞങ്ങൾ വികസിപ്പിക്കുകയാണ്. ഇത് കൂടുതൽ റൈഡിങ് മുൻഗണനകളുമായി ഏറ്റവും യോജിക്കുന്ന ഒരു വേരിയന്റ് തെരഞ്ഞെടുക്കാൻ പ്രാപ്തമാക്കുന്നു' എന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെനിച്ചി ഉമേദ പറഞ്ഞു.

Tags:    
News Summary - TFT screen, ABS braking system; New Suzuki Access 125 launched in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.