ജാഗ്വാർ 'മെയ്​ഡ്​ ഇൻ ഇന്ത്യ'

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച ജാഗ്വാർ എക്​സ്​.ഇ വിപണിയിൽ. രണ്ട്​ വകദേദങ്ങളിൽ ലഭിക്കുന്ന കാറി​ന്​ 47.45 ലക്ഷമാണ്​ ഡൽഹി ഷോറും വില.

2 ലിറ്റർ ഇഗ്​നീയം ഡീസൽ എൻജിനും 2 ലിറ്റർ ​െ​പട്രോൾ എൻജിനുമാണ്​ കാറി​െൻറ രണ്ട്​ എൻജിൻ വകഭേദങ്ങൾ. ഡീസൽ എൻജിൻ 132kW പവറും പെട്രോൾ എൻജിൻ 177kW പവറും നൽകും.പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ജാഗ്വാർ പുറത്തിറക്കിയതിലൂടെ ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധതയാണ്​ കമ്പനി തെളിയിച്ചിരിക്കുന്നതെന്ന്​ മാനേജിങ്​ ഡയറക്​ടർ രോഹിത്​ സൂരി പറഞ്ഞു.

Full View

ജാഗ്വാറി​െൻറ സെഡാനിൽ പുതിയ ചില സംവിധാനങ്ങൾ കമ്പനി കൂട്ടിചേർത്തിട്ടുണ്ട്​. ടച്ച്​ പ്രോ സംവിധാനത്തോട്​ കൂടിയ 10.2 ഇഞ്ച്​ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം മെറിയീഡിയൻ സൗണ്ട്​ സിസ്​റ്റം എന്നിവയാണ്​ പുതുതായി കൂട്ടി​ച്ചേർത്ത സംവിധാനങ്ങൾ.

Tags:    
News Summary - Made-in-India Jaguar XF launched in India at Rs 47.50 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.