മലപ്പുറം: പ്രതാപം നഷ്ടമാവാത്ത കാറുകളുടെ സംഗമവേദിയായി കോട്ടക്കുന്ന്. ഫിയറ്റ് പ ്രീമിയര് പത്മിനിയുടെ ഉടമകളായ പത്മിനിയന്സ് ക്ലാസിക് ക്ലബ് ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. പഴയകാല സിനിമകളില്‍ നായകെൻറ സന്തത സഹചാരിയായി നിന്നതുകൊണ്ടാകണം ഇന്നും ഈ സുന്ദരിയെ എല്ലാവര്ക്കും പ്രിയമാണ്.
കാര്‍ ഉടമകള്‍ക്ക് വാഹന സംബന്ധമായ സഹായങ്ങള്‍ നല്‍കുക, സ്പെയര്പാര്ട്സിെൻറ ലഭ്യത സുഗമമാക്കുക തുടങ്ങിയ ലക്ഷ്യവുമുണ്ടായിരുന്നു ഒത്തുകൂടലിന് പിന്നിൽ.
1986 മോഡല്‍ വാഹനം കൈവശമുള്ള കുറ്റിപ്പുറം ചെമ്പിക്കല്‍ സ്വദേശി 63കാരനായ കുട്ടന് നായരും പരിപാടിക്കെത്തിയിരുന്നു. ഇദ്ദേഹം 1991ലാണ് പത്മിനി സ്വന്തമാക്കിയത്. കിരണ്‍ ദേവസി, എം.കെ. ഷിബിന്‍, ഹഖ് വേങ്ങര, മന്‍സൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.