‘ക​ട കാ​ലി​യാ​ക്ക​ൽ’ വി​ൽ​പ​ന​യു​മാ​യി ഹീ​റോ​യും ഹോ​ണ്ട​യും

ന്യൂഡൽഹി: കേട്ടാൽ ആരും കൊതിക്കും.  ഇരുചക്രവാഹനത്തിന് ഒറ്റയടിക്ക് 12500 രൂപവരെ ഡിസ്കൗണ്ട്. ഒരു ടൂവീലർ ഉള്ളവർക്ക് ഒന്നുകൂടി വാങ്ങാൻ തോന്നും. ഇല്ലാത്തവരുടെ കാര്യം പറയാനുമില്ല.  വണ്ടി വാങ്ങാൻ ആറ്റുനോറ്റിരുന്നവർക്ക് അസുലഭാവസരം. ഹീറോ മോേട്ടാർ കോർപും ഹോണ്ട മോേട്ടാർ സൈക്ക്ൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുമാണ് വാഹനവിലയിൽ വമ്പൻ ഇളവ് വാഗ്ദാനം ചെയ്തത്. എന്നാൽ ഉപേഭാക്താക്കളോട് പെെട്ടന്നുണ്ടായ ഇഷ്ടംകൊണ്ടൊന്നുമല്ല ഇൗ വിലക്കിഴിവ്. ഏപ്രിൽ ഒന്നുമുതൽ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ് ^നാല് (ബി.എസ്^4) പാലിക്കാത്ത വാഹനങ്ങളുടെ വിൽപനയും രജിസ്ട്രേഷനും സുപ്രീംകോടതി തടഞ്ഞതാണ് കാരണം. ബി.എസ് ^3ൽപെടുന്ന എട്ടുലക്ഷം വാഹനങ്ങൾ കമ്പനികളിൽ അധികപ്പറ്റാണിപ്പോൾ.  ഇതൊന്നും ഏപ്രിൽ ഒന്നുമുതൽ വിൽക്കാൻ പാടില്ല. ഇൗ എട്ടുലക്ഷത്തിൽ 6.71 ലക്ഷം ഇരുചക്രവാഹനങ്ങളാണ്.

അപ്പോൾ പിന്നെ വൻ ഡിസ്ക്കൗണ്ടല്ലാതെ വഴിയില്ല. ഇന്നുകൂടിേയ  ഒാഫർ ലഭിക്കൂ എന്ന പ്രത്യേകതയുണ്ട്. അതേസമയം, ബി.എസ് ^3ൽപെടുന്ന വാഹനങ്ങൾ വിറ്റുതീർക്കാൻ സുപ്രീംകോടതി സാവകാശം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ. ഒാഫർ വാഗ്ദാനവും അത് മുന്നിൽകണ്ടാണ്. ഇരുചക്ര വാഹന വിപണിയിൽ ഒന്നാം സ്ഥാനക്കാരായ ഹീറോ അവരുടെ സ്കൂട്ടറുകൾക്കാണ് 12,500 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം ബൈക്കുകൾക്ക് 7500, ഏറ്റവും വിറ്റുപോകുന്ന എൻട്രിലെവൽ ൈബക്കുകൾക്ക് 5000 എന്നിങ്ങനെയും ഇളവുണ്ടാകും. ടൂവീലർ വിപണിയിൽ രണ്ടാം സ്ഥാനക്കാരായ ഹോണ്ടയാകെട്ട 10,000 രൂപയാണ് സ്കൂട്ടറുകൾക്ക് വിലകുറച്ചിരിക്കുന്നത്. സ്റ്റോക്ക് തീരുന്നതുവരെ അല്ലെങ്കിൽ ഇന്നുകൂടി എന്നതാണ് ഒാഫർ കാലയളവ്. അതേസമയം, സുപ്രീംകോടതി വിലക്കുള്ളതിനാൽ  ഏപ്രിൽ ഒന്നിനുശേഷം ബി.എസ്^3 വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് കിട്ടുമോയെന്നതിൽ വ്യക്തതയില്ല.  

സുപ്രീംകോടതി സാവകാശം അനുവദിച്ചില്ലെങ്കിൽ ‘കടകാലിയാക്കൽ വിൽപന’ തന്നെ വേണ്ടിവരുമെന്ന ആശങ്കയിലാണ്  നിർമാതാക്കളും ഡീലർമാരും. ജനങ്ങളുടെ ആരോഗ്യത്തിനാണ് വാഹന നിർമാതാക്കളുടെ വാണിജ്യ താൽപര്യത്തേക്കാൾ പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എസ്^3 വാഹനവിൽപന സുപ്രീംകോടതി കഴിഞ്ഞ ദിവസം തടഞ്ഞത്. യമഹ അവരുടെ ചില വാഹനങ്ങൾക്ക് 10000 രൂപവരെയും ടി.വി.എസ് കമ്പനി അവരുടെ എല്ലാ വാഹനങ്ങൾക്കും 3000 രൂപവരെയും കിഴിവ് നൽകും. വെള്ളിയാഴ്ച രജിസ്ട്രേഷൻ നടത്തുകയും തുടർന്ന് വായ്പ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും ചില ഡീലർമാർ അറിയിച്ചു.

Tags:    
News Summary - Hero, HMSI offer discounts of up to Rs 12,500 on BS-III models

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.