പെട്രോൾ കാറുകളുടെ മരണ വാറണ്ടിൽ ജി.എമ്മി​െൻറ ഒപ്പ്​

വാഷിങ്​ടൺ: 2023ന്​ മുമ്പ്​ പൂർണമായും മലിനീകരണ വിമുക്​തമായ വാഹനങ്ങളിലേക്ക്​ മാറുമെന്ന്​ ജനറൽ മോ​േട്ടാഴ്​സ്​. 22 പുതിയ മോഡലുകൾ പുറത്തിറക്കിയാവും ജി.എം മലിനീകരണ വിമുക്​തമായ വാഹനലോകത്തിലേക്ക്​ ചുവടുവെക്കുക. മറ്റ്​ പല പ്രമുഖ  നിർമാതാക്കളും മലിനീകരണ വിമുക്​തമായ വാഹനങ്ങൾ 2023ന്​ മുമ്പ്​ പുറത്തിറക്കുമെന്ന്​ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

യു.എസിലെ പ്രമുഖ വാഹനനിർമാതാക്കളാണ്​ ജനറൽ മോ​േട്ടാഴ്​സ്​. എസ്​.യു.വികളും, പിക്ക്​ അപ്​, ട്രക്കുകൾ എന്നിവയാണ്​ കമ്പനി പ്രധാനമായും അമേരിക്കൻ വിപണിയിൽ പുറത്തിറക്കുന്നത്​. വാഹനങ്ങൾ പൂർണമായും ഇലക്​ട്രിക്​, ഹൈഡ്രജൻ തുടങ്ങിയവ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന വാഹനങ്ങൾ നിർമിക്കാനാണ്​ ജി.എമ്മി​​െൻറ പദ്ധതി. അടുത്ത 18 മാസങ്ങൾക്കുള്ളിൽ രണ്ട്​ ഇലക്​​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കാനാണ്​ ജി.എമ്മി​​െൻറ പദ്ധതി.

ഭാവി ഇലക്ട്രിക്കാണെന്ന്​ ജി.എം മനസിലാക്കുന്നു. മലിനീകരണമില്ലാതെ വാഹനലോകമാണ്​ ലക്ഷ്യമെന്നും ജി.എമ്മി​​െൻറ എക്​സിക്യൂട്ടിവ്​ വൈസ്​ പ്രസിഡൻറ്​ മാർക്ക്​ റെസ്സ്​ അറിയിച്ചു.
 

Tags:    
News Summary - General Motors has just signed the death warrant for your petrol car-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.