ന്യൂഡൽഹി: ഇൗ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ നിന്ന് വിടപറയാൻ ഒരുങ്ങുന്ന ഷെവർലേ കാറുകൾക്ക് കിടിലൻ ഒാഫറുകൾ പ്രഖ്യാപിച്ചു. ചെറു കാറായ ബീറ്റിന് 1 ലക്ഷം രൂപ കിഴിവ് നൽകുേമ്പാൾ പ്രീമിയം സെഡാനായ ക്രൂസിന് 4 ലക്ഷം രൂപ വരെയാണ് വിലക്കുറവ്. അതായത് ഷെവർലെ ക്രൂസ് വാങ്ങിയാൽ കിട്ടുന്ന ഡിസ്കൗണ്ട് പണം കൊണ്ട് മറ്റൊരു ബീറ്റ് വാങ്ങാൻ സാധിക്കും. ഷെവർലേയുടെ എസ്.യു.വിയായ ട്രയിൽബേസറിനും നാല് ലക്ഷം രൂപ കുറവുണ്ട്.
ഡിസംബറിൽ വിപണിയിൽ നിന്ന് പിൻമാറുന്നതിന് മുമ്പായി നിർമ്മിച്ച എല്ലാ വാഹനങ്ങളും വിറ്റഴിക്കുന്നതിെൻറ ഭാഗമായാണ് കമ്പനി വൻ ഒാഫറുകൾ നൽകുന്നത്. എന്നാൽ സർവീസ്, സ്പെയറുകളുടെ ലഭ്യത എന്നിവയിലെല്ലാം ഇപ്പോഴും ആശങ്കകൾ നില നിൽക്കുന്നുണ്ട്.
എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് ഷെവർലേ വ്യക്തമാക്കുന്നത്. വിപണിയിൽ നിന്ന് പിൻമാറിയാലും സർവീസ് സെൻററുകളുടെ നെറ്റവർക്ക് നില നിർത്തുമെന്നാണ് ഷെവർലേ അറിയിച്ചിരിക്കുന്നത്. സ്പെയർ പാർട്സുകളും ഇത്തരത്തിൽ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.