Posted On
date_range Updated On
date_range മസ്ദർ തദ്ദേശ നിർമിത സമ്പൂർണ ഇലക്ട്രിക് ബസ് പുറത്തിറക്കി
അബൂദബി: അബൂദബി ഭാവി ഉൗർജ കമ്പനിയായ മസ്ദർ പരിസ്ഥിത സൗഹൃദ സമ്പൂർണ ഇലക്ട്രിക് ബസ് പുറത്തിറക്കി. അബൂദബി സുസ്ഥിരത വാരചരണത്തിെൻറ ഭാഗാമായി അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ സംഘടിപ്പിക്കുന്ന ഭാവി ഉൗർജ പ്രദർശനത്തിലാണ് ബസ് പുറത്തിറക്കിയത്.
ഒരു തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ ഒാടിക്കാൻ സാധിക്കുന്ന ബസിെൻറ എൻജിൻ സാേങ്കതികവിദ്യ പങ്കാളിയായ സീമെൻസാണ് ലഭ്യമാക്കിയത്.
10.05 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമാണ് ബസിനുള്ളത്. 27 സീറ്റുള്ള ബസിൽ സുരക്ഷിതമായി നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബസിെൻറ ബാറ്ററിയും ഇലക്ട്രിക്കൽ സംവിധാനങ്ങളും യു.എ.ഇയിലെ കാലാവസ്ഥയിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ബസ് ഉടൻ മസ്ദർ സിറ്റിയിൽ പരീക്ഷണയോട്ടം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.