ബെൻറലി കൺവെർട്ടബിൾ;  19 പേർക്ക്​ മാത്രം

ദുബൈ: ആരാണ്​ ആ അതിവിശിഷ്​ഠ വ്യക്​തികൾ. ഗൾഫ​ിലെ അത്യാഢംബ കാർ വിപണി കാത്തിരിക്കുന്നത്​ ഇൗ ചോദ്യത്തി​​​െൻറ ഉത്തരത്തിനായാണ്​. കോടീശ്വരന്മാരുടെ ഇഷ്​ടവാഹനമായ ബ​​െൻറ്​ലിയുടെ ഗ്രാൻറ്​ കൺവെർട്ടബിൾ മോഡലുകൾ ആരൊക്കെ സ്വന്തമാക്കുമെന്നാണ്​ വാഹനപ്രേമികൾക്ക്​ അറിയേണ്ടത്​. ലോകപ്രശസ്​ത കോച്ച്​ നിർമാതാക്കളായ മുള്ളിനറാണ്​ ഇൗ മോഡലുകൾ  അണിയിച്ചൊരുക്കിയിരിക്കുന്നത്​.

1919 ൽ പ്രവർത്തനം തുടങ്ങിയ കമ്പനി ആ ഒാർമ്മ നിലനിർത്താൻ വെറും 19 ഗ്രാൻറ്​ കൺവെർട്ടബിൾ മോഡലുകൾ മാത്രമാണ്​ നിർമിച്ചിരിക്കുന്നത്​. പണം മാത്രമല്ല ഭാഗ്യം കൂടി ഉണ്ടെങ്കിലെ ഇതി​​​െൻറ ഉടമയാകാൻ കഴിയൂ എന്ന്​ ചുരുക്കം. ലോകത്ത്​ തന്നെ വളരെ അപൂർവമായ മോഡലാണിത്​. ബ​​െൻറലിയുടെ ഇൻറീരിയറിൽ ഉന്നത നിലവാരമുള്ള തടി ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള മോഡൽ കൂടിയാണ്​ ഇത്​. ബ​​െൻറ്​ലിയുടെ കാറുകൾ ഒന്നിനൊന്ന്​ വ്യത്യസ്​തമാക്കുന്നത്​ മുള്ളിനറിലെ വിദഗ്​ധരുടെ കരവിരുതാണ്​.

ആഢംബര കുതിര വണ്ടികളുടെ അകം ഒരുക്കിയിരുന്ന മുള്ളിനർക്ക്​ ഇൗ രംഗത്ത്​ ഏതാണ്ട്​ അഞ്ച്​ നൂറ്റാണ്ടി​​​െൻറ പാരമ്പര്യം ഉണ്ട്​. 1923ൽ ആദ്യ ബ​​െൻറലി അണിയിച്ചൊരുക്കിയ ഇവരാണ്​ ആർ ടൈപ്പ്​ കോണ്ടിന​​െൻറൽ, ഫ്ലൈയിംങ്​ സ്​പർ എന്നിവക്ക്​ പിന്നിലും പ്രവർത്തിച്ചത്​. 1959 ൽ ബ​​െൻറ്​ലി മുള്ളിനറിനെ സ്വന്തമാക്കി. മേൽമൂടി മാറ്റി പ്രകൃതിയിൽ ലയിച്ചിരുന്ന്​ പോകാനാകും വിധം തയാറാക്കിയ ഗ്രാൻറ്​ കൺവെർട്ടബിളിന്​ 6.75 ലിറ്റർ ട്വിൻ ടർബോ വി എട്ട്​ എഞ്ചിനാണുള്ളത്​. ഇത്​ 530 ബിഎച്ച്​ പി കരുത്തും 1100 എൻഎം ടോർക്കും നൽകും. 

Tags:    
News Summary - Bentley convertible -uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.