ലക്​സസി​െൻറ ഹൈബ്രിഡ്​ സെഡാൻ ​ഇന്ത്യൻ വിപണിയിൽ

ജാപ്പനീസ്​ വാഹന നിർമ്മാതക്കളായ ടോയോട്ടയുടെ ആഡംബര ബ്രാൻഡായ ലക്​സസ്​ ഹൈബ്രിഡ്​ സെഡാൻ ഇ.എസ്​ 300 എച്ച്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 59.13 ലക്ഷമാണ്​ പുതിയ കാറി​​െൻറ ഷോറൂം വില.

​ലക്​സസി​​െൻറ ഫ്രണ്ട്​ വീൽ ഡ്രൈവ്​ ഗ്ലോബൽ ആർകിടെക്​ചർ കെ പ്ലാറ്റ്​ഫോം അടിസ്ഥാനമാക്കിയാണ്​ പുതിയ കാറി​​െൻറ നിർമാണം. എൽ.എസ്​ സെഡാനിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ്​ കാർ രൂപകൽപന ചെയ്​തിരിക്കുന്നത്​.സ്​പിൻഡിൽ ഗ്രില്ലാണ്​ മോഡലി​​െൻറ മുൻവശത്തെ പ്രധാന ആകർഷണം. 18 ഇഞ്ച്​ അലോയ്​ വീലുകളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഒമ്പത്​ നിറങ്ങളിൽ ഇ.എസ്​ 300 എച്ച്​ വിപണിയിൽ ലഭ്യമാവും.

ഇൻറീരിയറിൽ ഡാർക്​ ബ്രൗൺ നിറമാണ്​ നൽകിയിരിക്കുന്നത്​. ടച്ച്​പാഡ്​ വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്ന 12.3 ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം നൽകിയിരിക്കുന്നു. ശബ്​ദം തിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനവും ഇതിനൊപ്പം ഇണക്കിചേർത്തിരിക്കുന്നു. 7 ഇഞ്ച്​ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്ററാണ്​ നൽകിയിരിക്കുന്നത്​. മുൻ മോഡലിനേക്കാൾ ലെഗ്​ സ്​പേയ്​സും, വീൽബേസും പുതിയ മോഡലിനുണ്ട്​. സീറ്റുകൾ ചൂടാക്കാനുള്ള സംവിധാനമുൾപ്പടെ നിരവധി ആഡംബര സൗകര്യങ്ങളും മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

സുരക്ഷക്കായി 10 എയർബാഗുകൾ, ഹിൽ സ്​റ്റാർട്ട്​ അസി​സ്​റ്റ്​, സ്​റ്റെബിലിറ്റി കംട്രോൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ്​ ഇ.എസ്​ 300 എച്ചി​​െൻറ ഹൃദയം. ഇതിനൊപ്പം ഇലക്​ട്രിക്​ മോ​േട്ടാറും ലക്​സസ്​ ഉൾപ്പെടുത്തിയിട്ടുണ്ട്​. 218 എച്ച്​.പിയാണ്​ വാഹനത്തി​​െൻറ പരമാവധി കരുത്ത്​.

Tags:    
News Summary - 2018 Lexus ES 300h launched at Rs 59.13 lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.