മസ്താങ്ങ് ഈ മാസമെത്തും

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഫോര്‍ഡിന്‍െറ മസില്‍ കാര്‍ മസ്താങ്ങ് ഈ മാസം 14ന് ഇന്ത്യയിലത്തെും. ഇന്ത്യയുടെ ഫോര്‍മുല വണ്‍ ട്രാക്കായ നോയ്ഡയിലെ ബുദ്ധ് സര്‍ക്യൂട്ടില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാകും കാര്‍ അവതരിപ്പിക്കുക. ആറാം തലമുറ മസ്താങ്ങാണ് ഇന്ത്യയിലത്തെുന്നത്. ആദ്യമായാണ് മസ്താങ്ങിന്‍െറ വലതുവശത്ത് സ്റ്റിയറിങ്ങ് വീലുള്ള മോഡല്‍ ഫോര്‍ഡ് നിര്‍മ്മിക്കുന്നത്. ഇന്ത്യയെന്ന വിപുല വിപണി മുന്നില്‍കണ്ടാണ് ഈ നീക്കങ്ങളെല്ലാം. കഴിഞ്ഞ ഡല്‍ഹി മോട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച മസ്താങ്ങിന്‍െറ GT മോഡല്‍ തന്നെയാണ് ഇപ്പോഴത്തെുന്നത്. 426കുതിരശക്തി ഉല്‍പ്പാദിപ്പിക്കുന്ന 5.0ലിറ്റര്‍ V8 എഞ്ചിനില്‍ ആറ് സ്പീഡ് ആട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇണക്കിച്ചേര്‍ത്തിരിക്കുന്നത്. നാല് വ്യത്യസ്ത മോഡുകളില്‍ വാഹനം ഓടിക്കാനാകും. നോര്‍മല്‍, സ്പോര്‍ട്സ്+, ട്രാക്ക്, വെറ്റ് എന്നിവയാണ് ആ മോഡുകള്‍. വലിയ വീല്‍ ആര്‍ച്ചുകളും തടിച്ചുരുണ്ട ബോണറ്റുകളും കടുത്ത നിറങ്ങളും ചേര്‍ന്ന് ഒരു മസില്‍ കാറിന് വേണ്ടതെല്ലാം ഒത്തിണക്കിയാണ് ഫോര്‍ഡ് മസ്താങ്ങിനെ ഇന്ത്യയിലത്തെിക്കുന്നത്. വില ഒരു കോടിക്കടുത്ത് വരും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.