റെനോ കാറുകൾ
ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോ ഇന്ത്യയിലെ തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിക്കുന്നു. ക്വിഡ് (Kwid), കൈഗർ (Kiger), ട്രൈബർ (Triber) എന്നീ ജനപ്രിയ മോഡലുകളുടെ വിവിധ വകഭേദങ്ങൾക്ക് 2 ശതമാനം വരെ വില കൂടും. 2026 ജനുവരി 1 മുതലായിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
വാഹന നിർമാണത്തിന് ആവിശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതും അനുബന്ധ ചെലവുകൾ ഉയർന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി കമ്പനി പറയുന്നത്. കൂടാതെ, നിലവിലെ വിപണിയിലെ സാമ്പത്തിക വെല്ലുവിളികളും റെനോയെ ഈ തീരുമാനത്തിലേക്ക് നയിച്ചു. ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്നതിനൊപ്പം വിപണിയിൽ മത്സരക്ഷമത നിലനിർത്താനാണ് റെനോ ലക്ഷ്യമിടുന്നത്.
ഡിസംബർ മാസം അവസാനിക്കുന്നതിന് മുൻപ് വാഹനം വാങ്ങുന്നവർക്ക് നിലവിലെ കുറഞ്ഞ വിലയിൽ തന്നെ റെനോ കാറുകൾ സ്വന്തമാക്കാം. മറ്റ് പല പ്രമുഖ കമ്പനികളും (മെഴ്‌സിഡസ് ബെൻസ്, എം.ജി മോട്ടോർ, നിസാൻ, ബി.എം.ഡബ്ല്യു തുടങ്ങിയവ) ജനുവരി മുതൽ വില വർധിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.