പുതിയ ഹൃദയം തേടി എലൈറ്റ്

വലുപ്പം കൂടിയ എഞ്ചിനുകളായിരുന്നു ഒരുകാലത്ത് വാഹന ലോകത്തെ തരംഗം. കൂടുതല്‍ വലുപ്പം കൂടുതല്‍ ശക്തി കൂടുതല്‍ പണം ഇതായിരുന്നു നയം. ഇപ്പോഴിതാ എല്ലാം മാറി മറിയുന്നു. ഫോര്‍മുല വണ്ണിലാണ് പുതിയ പ്രവണതക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ സീസണ്‍ ആരംഭിച്ചപ്പോള്‍ തന്നെ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു ബെന്‍സിനാണ് സാധ്യതയെന്ന്. കാരണം അവരുടെ പുത്തന്‍ എഞ്ചിന്‍ തന്നെ. വലുപ്പം കുറഞ്ഞ കരുത്തനായിരുന്നു ബെന്‍സിനെ നിര്‍മാതാക്കളുടെ വിഭാഗത്തില്‍ ഒന്നാമതത്തെിച്ചത്. സാങ്കേതിക വിദ്യയിലെ വികാസം താഴേക്കിടയിലും ഈ മാറ്റത്തെ പ്രതിഭലിപ്പിക്കുന്നുണ്ട്. ഹ്യൂണ്ടായ് അവരുടെ എഞ്ചിന്‍ നിരയിലേക്ക് പുതിയൊരാളെ കൂടി കയറ്റി നിര്‍ത്തുകയാണ്. പുത്തന്‍ കൂറ്റുകാരന്‍ പെട്രോളാണ്.

1.0ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ കാപ്പ എഞ്ചിന്‍. അന്താരാഷ്ട്ര വിപണിയില്‍ ഇവനെ നേരത്തെ അവതരിപ്പിച്ചിരുന്നു. ഐ 20 എലൈറ്റിലൂടെ ഇന്ത്യയിലും എത്തുമെന്നാണ് സൂചന. ഓട്ടോ എക്സ്പോയില്‍ ഹ്യണ്ടായ് ഇതിന്‍െറ സൂചനകള്‍ നല്‍കുന്നുണ്ട്. 118ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന എഞ്ചിനാണിത്. എന്നാലിപ്പോള്‍ 99 ബി.എച്ച്.പി മതിയെന്നാണ് കമ്പനിയുടെ തീരുമാനം. എഞ്ചിന്‍ ചെറുതാകുമ്പോള്‍ വലിവ് കുറയും. തുടക്കത്തിലെ കരുത്ത് പകരുക അത്ര സാധ്യമല്ല. 1500ആര്‍.പി.എം മുതല്‍ 2000വരെ ഒരു പിടിത്തം കാണും. 2000 മുതല്‍ 6000വരെ ഇവന്‍ പറപറക്കും. ആറു സ്പീഡ് ഗിയര്‍ ബോക്സാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാരുതി ബലേനോ RSനോടാകും എലൈറ്റിന്‍െറ മത്സരം. ബലേനോയുടെ 1.0ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിനും ഏറെ വിഖ്യാതനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.