ഓട്ടോ എക്സ്പോയില്‍ വാഹനങ്ങളുടെ പൂക്കാലം

ഇന്ത്യന്‍ വാഹന പ്രേമികളുടെ പറുദീസയായ ഓട്ടോ എക്സ്പോ 2016ല്‍ അണിനിരക്കുന്നത് ഇതുവരെ കാണാത്ത താരനിര. മാരുതിയും ടൊയോട്ടയും ഫോര്‍ഡും ഹ്യൂണ്ടായും തുടങ്ങി ആഡംബരത്തിന്‍െറ പര്യായങ്ങളായ ബെന്‍സും ഓഡിയും ജാഗ്വാറും വരെ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളെയാണ് എക്സ്പോയിലത്തെിച്ചിരിക്കുന്നത്. ആദ്യദിനങ്ങളില്‍ തരംഗമായി മാരുതി ബ്രെസ്സ എത്തിയെങ്കില്‍ തുടര്‍ന്ന് പുതു മോഡലുകളുടെ കുത്തൊഴുക്കായിരുന്നു. ഇന്നോവയുടെ പരിഷ്കരിച്ച രൂപമായ ക്രിസ്റ്റയാണ് ടൊയോട്ടയെ ശ്രദ്ധേയമാക്കിയത്.

ഇന്നോവ ക്രിസ്റ്റ്
 

ഫോര്‍ഡിന്‍െറ സ്പോര്‍ട്സ് മോഡലായ മസ്താങ്ങിന്‍െറ വലതുവശത്ത് സ്റ്റിയറിങ്ങുള്ള ആദ്യ മോഡല്‍ ഇന്ത്യയില്‍ അവതരിക്കപ്പെട്ടതും ഇപ്പോഴാണ്. ഹ്യൂണ്ടായുടെ ആഡംബര വാഹനമായ ജെനസിസ്, ഐ 20യേക്കാള്‍ ഉയര്‍ന്ന ഐ 30 തുടങ്ങിയവയും ശ്രദ്ധേയമായി. ഹോണ്ടയത്തെിയത് ഏറെ നാളായി പറഞ്ഞ് കേള്‍ക്കുന്ന BR Vയുമായാണ്. ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന എസ്.യു.വിയാണ് BR V. ഡസ്റ്റര്‍, ക്രീറ്റ, വിറ്റാര ബ്രെസ്സ തുടങ്ങിയവയോടാകും മത്സരം.

വിറ്റാര ബ്രെസ്സ
 

യൂറോപ്പിലെ വമ്പനായ ഫോക്സ്വാഗണ്‍ അമിയോ എന്ന കോമ്പാക്ട് സെഡാനെയാണ് അവതരിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി പ്രത്യേകമായി നിര്‍മിച്ച വാഹനമാണ് അമിയോ. സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്സെന്‍െറ്, ഫോര്‍ഡ് ആസ്പയര്‍ തുടങ്ങിയവക്ക് ഒത്ത എതിരാളിയാകും അമിയോ. ആഡംബര വിഭാഗത്തിലേക്ക് വന്നാല്‍ മെഴ്സിഡസ് ബെന്‍സ് എന്ന ജനപ്രിയ താരം തന്നെയാണ് മുന്നില്‍. വിപണിയിലെ കഴിഞ്ഞ വര്‍ഷത്തെ അപ്രമാദിത്വം നിലനിര്‍ത്താനുറച്ച് തന്നെയാണ് ജര്‍മ്മന്‍ കരുത്തന്‍െറ വരവ്. ജി.എല്‍.സി എന്ന ക്രോസ് ഓവറിനെ മുന്നില്‍ നിര്‍ത്തിയാണ് ബെന്‍സിന്‍െറ തേരോട്ടം.

ഓഡിയാകട്ടെ തങ്ങളുടെ സൂപ്പര്‍ സ്പോര്‍ട്സ് കാറായ R8 മോഡലിന്‍െറ V10പ്ളസ് മോഡലിനെ അവതരിപ്പിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ളിയും നടി ആലിയ ഭട്ടും ചേര്‍ന്നാണ് വാഹനം പുറത്തിറക്കിയത്. ബി.എം.ഡബ്ളു സെവന്‍ സീരീസുമായാണത്തെിയത്. സച്ചിനായിരുന്നു അവതാരകന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.