ഡസ്റ്റര്‍ മുഖം മിനുക്കുന്നെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങിയിട്ട് ഏറെ നാളായി. ഏറ്റവും പുതിയ വിശേഷം ഓട്ടോമാറ്റിക് ടെക്നോളജിയായ എ.എം.ടി ഡസ്റ്ററില്‍ ഇണക്കിച്ചേര്‍ക്കാനൊരുങ്ങുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ഡസ്റ്ററില്‍ ഉപയോഗിക്കുന്ന ആറ് സ്പീഡ് ഓട്ടോമാറ്റിക് സംവിധാനം ഉപേക്ഷിച്ചാണ് എം.എം.ടി അവതരിപ്പിക്കുന്നത്. റെനോയുടെ സഹോദര സ്ഥാപനമായ ഡാഷ്യ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയില്‍ ഏറ്റവും പുതിയ എ.എം.ടി സാങ്കേതികത അവതരിപ്പിച്ചിരുന്നു. വിലക്കുറവാണ് പുതിയ സംവിധാനത്തിന്‍െറ മെച്ചം. സാധാരണ ഓട്ടോമാറ്റിക്കുകളേക്കാള്‍ 2 ലക്ഷം രൂപയുടെ കുറവ് എ.എം.ടിക്കുണ്ട്. സാധാരണ ഡസ്റ്ററിനേക്കാള്‍ ഒരു ലക്ഷം രൂപ കൂടുതല്‍ നല്‍കിയാല്‍ ഓട്ടോമാറ്റിക് ലഭിക്കും. 1.5ലിറ്റര്‍, 110പി.എസ് ഡീസല്‍ എഞ്ചിനിലായിരിക്കും എ.എം.ടി പരീക്ഷിക്കുക. വരുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പുതിയ ഡസ്റ്റര്‍ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.