തദ്ദേശീയ ബെന്‍സ്

ഇന്ത്യയില്‍ കൂട്ടിയോജിപ്പിച്ച സി ക്ളാസ് ബെന്‍സുകള്‍ മെര്‍സിഡസ് അവതരിപ്പിച്ചു. പഴയതില്‍ നിന്ന് വിലയില്‍ രണ്ട് ലക്ഷത്തിന്‍െറ കുറവാണ് പുത്തന്‍ ബെന്‍സിന് വന്നിരിക്കുന്നത്.  C 220 CDI സ്റ്റൈലിന്  37.90ലക്ഷവും C 220 CDI അവാന്ത്ഗാര്‍ഡിന് 39.90 ലക്ഷവുമാണ് ഡല്‍ഹി എക്സ് ഷോറും വില. 2,143 cc നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 167.6 hp പവര്‍ ഉദ്പ്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യൂവല്‍ ക്ളച്ചാണ് ട്രാന്‍സ്മിഷന്‍.  പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്ററിലത്തൊന്‍  7.4 സെക്കന്‍ഡ് മതി.  പരമാവധി സ്പീഡ് 233 km/h. ഇതൊക്കെയാണെങ്കിലും മൈലേജില്‍ കുറവില്ല. 19.27 km/l ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുത്തന്‍ സി ക്ളാസിന്‍െറ 60 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന പ്രത്യേകതയും ഉണ്ട്. അടുത്ത തലമുറ സി ക്ളാസുകള്‍ പൂര്‍ണ്ണമായി ഇന്ത്യയില്‍ നിര്‍മിക്കാമെന്ന വിശ്വാസത്തിലാണ് കമ്പനിയെന്ന് ബെന്‍സ് ഇന്ത്യ സി.ഇ.ഒയും എം.ഡിയുമായ എബര്‍ഹാര്‍ഡ് കേണ്‍ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.