സുരക്ഷയില്‍ പാളി ഡാറ്റ്സണ്‍ ഗോ

സുരക്ഷാ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മാതാക്കളായ നിസാന്‍െറ ‘ഡാറ്റ്സണ്‍ ഗോ’ കാര്‍ ഇന്ത്യയില്‍നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യമുയരുന്നു. അന്താരാഷ്ട്ര വാഹന സുരക്ഷാ നിര്‍ണയ എജന്‍സിയായ ഗ്ളോബല്‍ എന്‍.സി.എ.പി കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നടത്തിയ പരീക്ഷണങ്ങളിലാണ്  ‘ഡാറ്റ്സണ്‍ ഗോ’ പരാജയപ്പെട്ടത്. പരീക്ഷണത്തില്‍ മാരുതി സുസുക്കിയുടെ സ്വിഫ്റ്റും പരാജയപ്പെട്ടിരുന്നു. എന്നാല്‍,  ഡാറ്റ്സണ്‍ ഗോയുടെ പ്രകടനം ദയനീയമായിരുന്നെന്ന് ഏജന്‍സി വക്താവ് പറഞ്ഞു. കാറുകള്‍ ഐക്യരാഷ്ട്ര സഭ നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ഈ സാഹചര്യത്തില്‍ ‘ഡാറ്റ്സണ്‍ ഗോ’ ഇന്ത്യയില്‍നിന്ന് അടിയന്തരമായി പിന്‍വലിക്കണം. ഇതുസംബന്ധിച്ച് നിസാന്‍ കമ്പനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതേസമയം, ഇന്ത്യയില്‍ വാഹന നിയമങ്ങള്‍ അവശ്യപ്പെടുന്ന സംവിധാനങ്ങള്‍ കാറിന് ഉണ്ടെന്നും കാറിന്‍െറ സുരക്ഷാ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും നിസാന്‍ കമ്പനി മേധാവി കാര്‍ലോസ് ഗോസന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.