ഒരുകാലത്ത് കൊറിയയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായിരുന്നു സാങ്യോങ്ങ്. 1991ല്‍ ബെന്‍സുമായി സാങ്കേതിക സഹകരണക്കരാര്‍ ഒപ്പുവച്ചിരുന്നു കമ്പനി. ഇങ്ങിനെ പുറത്തിറക്കിയ മുസ്സോ എന്ന എസ്.യു.വി മികച്ച വില്‍പ്പനയാണ് നേടിയത്. 2009ലെ മാന്ദ്യകാലം സാങ്യോങ്ങിന്‍െറ നടുവൊടിച്ചു. 75.42 മില്യണ്‍ ഡോളറിന്‍െറ കടം തീര്‍ക്കാനാകാതെ കമ്പനി ഉടമകള്‍ വലഞ്ഞു. ശമ്പളം കിട്ടതെ 77ദിവസം തോഴിലാളികള്‍ പണിമുടക്കി. അവസാനം സാങ്യോങ്ങിനെ പാപ്പരായി പ്രഖ്യാപിച്ചു. തുടര്‍ന്ന് നിരവധി ആഗോള ഭീമന്‍മാര്‍ കമ്പനി ഏറ്റെടുത്തു. ദേവൂ,ജനറല്‍ മോട്ടോഴ്സ്,ചൈനീസ് കമ്പനിയായ സൈക് തുടങ്ങിയവ ഇതില്‍പ്പെടുന്നു. അവസാനം നമ്മുടെ സ്വന്തം മഹീന്ദ്രയാണ് സാങ്യോങ്ങിനെ കരക്ക് കയറ്റിയത്. നിലവില്‍ 70 ശതമാനം ഷെയറുകള്‍ മഹീന്ദ്രക്ക് സ്വന്തമാണ്. റെക്സ്റ്റണ്‍ എന്ന എസ്.യു.വിയാണ് മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ സാങ്യോങ്ങ് മോഡല്‍. ഇനി വരാന്‍ പോകുന്നത് ഒരു കോംപാക്റ്റ് എസ്.യു.വിയാണ്. പേര് ടിവോലി. 2015 ആദ്യത്തില്‍ തന്നെ കൊറിയയില്‍ വാഹനം പുറത്തിറങ്ങും. വര്‍ഷാവസാനത്തോടെ ഇന്ത്യയിലൂമത്തെുമെന്നാണ് സൂചന. അന്താരാഷ്ട്ര നിലവാരത്തിലാണ് ടിവോലി ആഗോള മാര്‍ക്കറ്റിലത്തെുന്നത്. 1.6 ലിറ്റര്‍ പെട്രോള്‍,ഡീസല്‍ മോഡലുകള്‍ക്കൊപ്പം ഹൈബ്രിഡ് വെര്‍ഷനും പ്രതീഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.