ഒാ​േട്ടാപൈലറ്റ് പരീക്ഷിച്ചു; യുവാവിന്​ 18 മാസത്തെ ​ഡ്രൈവിങ്​ വിലക്ക്​

ടെസ്​ലയുടെ ഒാ​േട്ടാപൈലറ്റ്​ സംവിധാനം പരീക്ഷിച്ച യുവാവിന്​ 18 മാസത്തെ ഡ്രൈവിങ്​ വിലക്ക്. ബ്രിട്ടനിലെ സ​െൻറ്​ അൽബൻസ്​ ക്രൗൺ കോടതിയാണ്​ ഭാവിഷ്​ പ​േട്ടലിനെ​ ഡ്രൈവിങിൽ നിന്ന്​ 18 മാസം വിലക്കിയത്​. ഡ്രൈവിങ്​ സീറ്റിലിരിക്കാതെ പാസഞ്ചർ സീറ്റിലിരുന്ന്​ ടെസ്​ലയുടെ ​ഒാ​േട്ടാപൈലറ്റ്​  സംവിധാനം പരീക്ഷിച്ചതിനാണ്​ വിലക്ക്​. ഡ്രൈവിങ്​ സീറ്റിൽ ആളില്ലാത ഒാ​േട്ടാപൈലറ്റ്​ സംവിധാനം പരീക്ഷിക്കരുതെന്ന്​ ടെസ്​ലയുടെ നിർദേശമുണ്ട്​.

Full View

കഴിഞ്ഞ വർഷം തിരക്കേറിയ സമയത്ത്​ ഡ്രൈവിങ്​ സീറ്റിൽ ആളില്ലാതെ ടെസ്​ലയുടെ മോഡൽ എസ്​ ഒ​ാ​േട്ടാപൈലറ്റ്​ മോഡിൽ ഭാവിഷ്​ ഒാടിക്കുകയായിരുന്നു. ഇത്​ ശ്രദ്ധയിൽപ്പെട്ട മറ്റൊരു ഡ്രൈവർ വിഡിയോയെടുത്ത്​ പൊലീസിൽപരാതി നൽകുകയായിരുന്നു. കഴിഞ്ഞ വർഷം ​ഒാ​േട്ടാപൈലറ്റ്​ സംവിധാനത്തിലായിരുന്ന ടെസ്​ലയുടെ എസ്​.യു.വിയിടിച്ച്​ ഒരാൾ മരിച്ചിരുന്നു.

പൂർണമായും ഡ്രൈവറുടെ സാന്നിധ്യത്തിൽ മാത്രമേ ഒാ​േട്ടാപൈലറ്റ്​ സംവിധാനം ഉപയോഗിക്കാവു എന്ന്​ ടെസ്​ല മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ഒാ​േട്ടാപൈലറ്റ്​ സംവിധാനം ഉപയോഗിച്ച്​ വാഹനം നീങ്ങു​േമ്പാൾ ഡ്രൈവറുടെ കൈ സ്​റ്റിയറിങിൽ ഇല്ലെങ്കിൽ ടെസ്​ല മുന്നറിയിപ്പ്​ നൽകാറുണ്ട്​. ഇ​െതല്ലാം അവഗണിച്ചായിരുന്നു ഭാവിഷി​​െൻറ ഡ്രൈവിങ്​.

Tags:    
News Summary - Tesla Owner Turned On Autopilot, Sat On Passenger Seat As Car Ran-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.