തിയാഗോ ഒാ​േട്ടാമാറ്റിക്കും സിയാസ്​ എസും

രണ്ട്​ ജനപ്രിയ വാഹനങ്ങളുടെ പ്രത്യേക പതിപ്പുകളുടെ പുറത്തിറക്കൽ കൊണ്ട്​ ശ്രദ്ധേയമായിരുന്നു കഴിഞ്ഞയാഴ്​ചത്തെ വാഹന വിപണി. ഒന്നാമത്തേത്​ ടാറ്റ തിയാഗോ ഒാ​​േട്ടാമാറ്റിക്കായിരുന്നെങ്കിൽ, രണ്ടാമൻ മാരുതി സിയാസ്​ എസായിരുന്നു. പുതുതലമുറയിൽ ടാറ്റയുടെ സൽപ്പേരിന്​ കാരണക്കാരനാണ്​ തിയാഗോ. മെസ്സിയെപ്പോലൊരു ആഗോളതാരത്തെ പരസ്യ കളത്തിലിറക്കി എന്നത്​ മാത്രമല്ല, മുടക്കുന്ന പണത്തിന്​ ഇൗടുറ്റ ഉൽപന്നം എന്നതുകൂടിയായിരുന്നു തിയാഗോയുടെ പ്രത്യേകത. പുതിയ വിഭാഗത്തി​​​െൻറ പേര്​ തിയാഗോ എക്​സ്​.ടി.എ വില 4.79 ലക്ഷം. ഇതിനുമുമ്പും തിയാഗോക്ക്​ ഒാ​േട്ടാമാറ്റിക്​ വാഹനം ഉണ്ടായിരുന്നു. പേര്​ എക്​സ്​.ഇസഡ്​.എ. അതിന്​ ഏകദേശം 46,000 രൂപ കൂടുതലായിരുന്നു. 

ചുരുക്കിപ്പറഞ്ഞാൽ കുറഞ്ഞ വിലയുള്ള പുതിയ ഒാ​േട്ടാമാറ്റിക്കാണ്​ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്​. വില കുറയു​േമ്പാൾ ചില ഒഴിവാക്കലുകൾ തിയാഗോയിൽ വരുത്തിയിട്ടുണ്ട്​. സ്​റ്റിയറിങ്​ നിയന്ത്രണങ്ങൾ, തണുപ്പിക്കുന്ന ഗ്ലൗബോക്​സ്​, ബൂട്ട്​ ലാമ്പ്​, വിങ്​​ മിററിലെ സൈഡ്​ ഇൻഡിക്കേറ്ററുകൾ, ഫോഗ്​ ലാമ്പുകൾ, പിന്നിലെ വൈപ്പർ, അലോയ്​ വീലുകൾ എന്നിവയൊക്കെ എടുത്തുമാറ്റി. 

സുരക്ഷ പ്രത്യേകതകളായ എ.ബി.എസ്​/ഇ.ബി.ഡി കോർണർ സ്​റ്റെബിലിറ്റി എന്നിവയും ഒഴിവാക്കി. മുന്നിലെ ഇരട്ട എയർബാഗുകൾ നിലനിർത്തിയിട്ടുണ്ട്​. രണ്ട്​ ഒാ​േട്ടാമാറ്റിക്കുകൾ തമ്മിൽ എൻജിനിൽ വ്യത്യാസമൊന്നുമില്ല. 1.2 ലിറ്റർ പെട്രോൾ എൻജിൻ 84 ബി.എച്ച്​.പി കരുത്ത്​ ഉൽപാദിപ്പിക്കും. അഞ്ച്​ സ്​പീഡ്​ ഗിയർബോക്​സാണ്​. സിറ്റി, സ്​പോർട്ട്​ ഡ്രൈവ്​ മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​. മാരുതി സെലേറി​േയാ റെനോ ക്വിഡ്​ ഒാ​​േട്ടാമാറ്റിക്കുകളോടാണ്​ തിയാഗോ എക്​സ്​.ടി.എ മത്സരിക്കുന്നത്​.

അടുത്ത ‘പുതുമാരൻ’ മാരുതിയിൽനിന്നാണ്​. പേര്​ സിയാസ്​ എസ്​. നിലവിലെ ഡെൽറ്റ വേരിയൻറിൽ മാറ്റംവരുത്തിയാണ്​ എസിനെ നിർമിച്ചിരിക്കുന്നത്​. പെട്രോളിലും ഡീസലിലും വാഹനമെത്തും. പെട്രോളി​​​െൻറ വില 9.39 ലക്ഷം. ഡീസലിൽ എത്തു​േമ്പാൾ വില 11.55 ലക്ഷമാകും. സിയാസ്​ മാരുതിയുടെ ജനപ്രിയ സെഡാനാണ്​. 

കുടുംബത്തിന്​ സൽപ്പേരുണ്ടാക്കിയ അരുമ സന്തതി. വലുപ്പം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും വളരെ​ വേഗമാണ്​ സിയാസ്​ ജനപ്രിയനായത്​. വിൽപനയിൽ സിറ്റിയെയും വെർനയെയും പോലുള്ള വമ്പന്മാരെ മലർത്തിയടിച്ച ചരിത്രമാണ്​ സിയാസിനുള്ളത്​. ആകെ പറയാവുന്ന കുറവ്​ ഇപ്പോഴും ഉപയോഗിക്കുന്ന 1.2 ലിറ്റർ എൻജിൻ മാത്രമാണ്​. യന്ത്രസംവിധാനങ്ങളിൽ പുതിയ സിയാസിന്​ പ്രത്യേകതകൾ ഒന്നുമില്ല. തൊലിപ്പുറത്താണ്​ മാറ്റമെന്ന്​ സാരം. 

പുത്തൻ ​േബാഡികിറ്റാണ്​ വലിയ പ്രത്യേകത. മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ കൂട്ടിച്ചേർക്കലുകളുണ്ട്​. പിന്നിൽ സ്​പോയ്​ലറുകളും വശങ്ങളിൽ പുതിയ വടിവുകളും വന്നു. മറ്റുള്ളവയിൽ ഇരട്ട നിറങ്ങളാണെങ്കിൽ​ എസി​​​െൻറ ഉള്ളിൽ കറുപ്പി​​​െൻറ അഴകാണ്​. കറുത്ത ലെതർ സീറ്റുകൾ മനോഹരമാണ്​. സ്​പീഡോമീറ്ററിനും ടാക്കോ മീറ്ററിനും ഇടയിലെ ഡിസ്​പ്ലേയിൽ ചില്ലറ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്​. നേരത്തെ, മാരുതി പുറത്തിറക്കുകയും പിന്നീട്​ ഒഴിവാക്കുകയും ചെയ്​ത സിയാസ്​ ആർ.എസി​​​െൻറ വിദൂര ഛായയാണ്​ പുതിയ എസിന്​.

Tags:    
News Summary - TaTa Tiago Automatic and Ciaz -Automobile News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.