കിക്സിന്‍റെ പുറംമോടി

നിസാ​െൻറ കുഞ്ഞൻ എസ്.യു.വികളിൽ പ്രധാനിയാണ് ടെറാനോ. റെനോ-നിസാൻ കുടുംബത്തിൽനിന്ന് വന്ന ഡസ്​റ്ററി​െൻറ വിജയത്തിനുശേഷം അൽപം ഭംഗികൂടിയ വാഹനം വേണമെന്ന തോന്നലിൽനിന്നാണ് ടെറാനോ ഉണ്ടാകുന്നത്. ടെറാനോക്ക് മുകളിൽ ഒരു എസ്.യു.വിയെന്ന സാധ്യത പരീക്ഷിക്കുകയാണ് ‘കിക്സ്’ എന്ന പുതിയ മോഡലിലൂടെ നിസാൻ.
കുറെ നാളുകൾക്കുമുമ്പ് കാപ്ചർ എന്ന പേരിൽ ഒരു വിചിത്ര ജനുസിെന റെനോ അവതരിപ്പിച്ചിരുന്നു. കാപ്ചറി​െൻറ പ്ലാറ്റ്ഫോം ഉൾ​െപ്പടെ കിക്സ് പങ്കുവെക്കുന്നുണ്ട്. റെനോ മുന്നിൽ നടക്കുകയും പിന്നാലെ നിസാ​െൻറ സാധ്യതകൾ പരീക്ഷിക്കുകയും ചെയ്യുകയാണ് എല്ലായ്​പോഴും ഇവരുടെ രീതി. കിക്സി​െൻറ പുറംകാഴ്ചകളും വിശേഷങ്ങളുമാണ് ഇപ്പോൾ നിസാൻ പുറത്തുവിട്ടിരിക്കുന്നത്.

അന്താരാഷ്​​ട്രീയ തലത്തിൽ നിലവിലുള്ള മോഡലാണ് കിക്സ്. ഇന്ത്യയിലെത്തുേമ്പാൾ വലുപ്പം കൂടിയിട്ടുണ്ട്. നീളം 4384 എം.എം. പുറത്ത് വിൽക്കുന്നതിനെക്കാൾ 89 എം.എം കൂടി. 1813 എം.എം വീതിയും 1656 എം.എം ഉയരവുമുണ്ട്. 2673 എം.എം ആണ് വീൽബേസ്. നിസാ​െൻറ വി പ്ലാറ്റ്ഫോമിന് പകരം കാപ്ചറിലൊക്കെ കാണുന്ന അലയൻസ് എം സീറൊ ആണ് കിക്സിന് നൽകിയിരിക്കുന്നത്. കാപ്ചറിനെക്കാൾ നീളവും ഉയരവും കൂടിയ വാഹനമാണ് കിക്സ്. 210 എം.എം ആണ് കിക്സി​െൻറ ഗ്രൗണ്ട് ക്ലിയറൻസ്. നല്ല വലുപ്പമുള്ള വാഹനമാണിത്. മുന്നിൽ നിസാ​െൻറ ​ൈകയൊപ്പുള്ള വി മോഷൻ ഗ്രില്ല് കാണാം.

ഹണികോമ്പ് ആകൃതിയുള്ള കറുത്ത മെഷ് ആണ് നൽകിയിരിക്കുന്നത്. തടിച്ച ബംപറിന് താഴെ നീളത്തിലുള്ള ഫോഗ് ലാമ്പുകളും സമീപത്തായി അലുമിനിയം സ്കിഡ് പ്ലേറ്റുകളും പിടിപ്പിച്ചിട്ടുണ്ട്. എൽ.ഇ.ഡി ഹെഡ്​ലൈറ്റുകളും ബൂമറാങ്​ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും വലിയ എസ്.യു.വിയായ എക്സ് ട്രയലിനെ ഒാർമിപ്പിക്കും. ഒഴുകിയിറങ്ങുന്ന മേൽക്കൂരയും അത്ര മസ്കുലറല്ലാത്ത വീൽ ആർച്ചുകളും കരുത്ത് തോന്നിക്കുന്ന ഷോൾഡർ ലൈനുകളുമുണ്ട്​. അടുത്തറിയാവുന്ന വലുപ്പമുള്ള റൂഫ് റെയിലുകളുമുണ്ട്. 17 ഇഞ്ച് അലോയ് വീലുകൾക്ക് അഞ്ച് സ്പോക്കുകളുണ്ട്. ഡോറുകളിലാണ് വിങ് മിററുകൾ പിടിപ്പിച്ചിരിക്കുന്നത്. പിന്നഴകിലും കിക്സ് ഒട്ടും പിന്നിലല്ല. കറുത്ത ബംപറിന് താഴെ ഇവിടേയും അലുമിനിയം സ്കിഡ് പ്ലേറ്റുണ്ട്. അൽപം വശങ്ങളിലേക്ക് കയറി നിൽക്കുന്ന ടെയിൽ ലാമ്പുകൾ മൊത്തം ഡിസൈൻ തീമിന് ചേരുന്നതാണ്. 432 ലിറ്ററാണ് ബൂട്ട് സ്പേസ്.

ഉൾവശത്തെ വിശേഷങ്ങൾ തൽക്കാലം നിസാൻ പുറത്ത് വിട്ടിട്ടില്ല. അഞ്ചു പേർക്ക് സുഖമായിരിക്കാവുന്ന വിശാലമായ അകത്തളമാണ് വാഗ്​ദാനം ചെയ്യുന്നത്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീനോടുകൂടിയ േഫ്ലാട്ടിങ് ഇൻഫോടെയ്​ൻ​െമൻറ് സിസ്​റ്റത്തിൽ ആൻഡ്രോയ്​ഡ്​ ഒാേട്ടായും ആപ്പിൾ കാർ പ്ലേയും ഉണ്ടാകും. ടെറാനോ, ഡസ്​റ്റർ, കാപ്ചർ എന്നിവയിൽ ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ എൻജിനുകളാകും കിക്സിലും വരുക. 1.5 ലിറ്റർ 110 എച്ച്.പി ഡീസൽ, 1.5 ലിറ്റർ 106 എച്ച്.പി പെട്രോൾ എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡീസലിൽ ആറ് സ്പീഡും പെട്രോളിൽ അഞ്ച് സ്പീഡും ഗിയർബോക്സുകളായിരിക്കും. ഒരു സി.വി.ടിയും ഉണ്ടാകുമെന്നാണ് വിവരം. നേരിട്ടുള്ള ഏറ്റുമുട്ടൽ ഹ്യൂണ്ടായ് ക്രേറ്റയുമായായിരിക്കും. മാരുതി ബ്രെസയും ഫോർഡ് ഇക്കോസ്പോർട്ടും മുതൽ മഹീന്ദ്ര എക്സ്.യു.വി വരെ എതിരാളികളായി കിക്സ് പരിഗണിക്കുന്നുണ്ട്. വില 9.4 മുതൽ 15 ലക്ഷം വരെ.

Tags:    
News Summary - SUV Terrano Kicks -Hot Wheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.