പുതിയ ലുക്കിൽ റാപ്പിഡ്​ നവംബറിൽ

മുംബൈ: മുഖം മിനുക്കി കിടിലൻ ലുക്കിൽ പുതിയ സ്​കോഡ റാപ്പിഡ്​ നവംബറിൽ ഇന്ത്യൻ വിപണിയിലെത്തും. സ്​കോഡയുടെ പരിചിതമായ മുഖമാണെങ്കിലും ചില നിർണായക മാറ്റങ്ങൾ സ്​കോഡ കമ്പനി വാഹനത്തിൽ വരുത്തിയിട്ടുണ്ട്​. ബംബറിനും ഹെഡ്​ലാമ്പിനും ഗ്രില്ലിനും പുതിയ ഡിസൈൻ സ്​കോഡ നൽകിയിരിക്കുന്നു.

പുതിയ ഡേ ടൈം റണ്ണിങ്​ ലൈറ്റുകളും എൽ.ഇ.ഡി ടെയിൽ ലാമ്പുമാണ്​ പുതിയ വാഹനത്തി​െൻറ പ്രത്യേകതകൾ. ക്രോമിയം ഫിനിഷിങ്ങിലുള്ള പുതിയ അലോയ്​ വീലുകളും ഡാഷ്​ ബോർഡും വാഹനത്തിന്​ പ്രീമിയം ലുക്ക്​ നൽകുന്നുണ്ട്​. ഇന്‍റീരിയറിലും വാഹനത്തിന്​ പ്രകടമായ മാറ്റങ്ങളുണ്ട്​. പുതിയ വലിയ ടച്ച്​ സ്​ക്രീനുള്ള ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, ബ്ലുടൂത്ത്​, റിവേഴസ്​ കാമറ എന്നിവയാണ്​ ഇന്‍റീരിയറിലെ പ്രധാന മാറ്റങ്ങൾ.

വോക്​സ്​ വാഗൺ അമിയോയിൽ ആദ്യമുണ്ടായിരുന്ന അതേ എഞ്ചിൻ തന്നെയാവും റാപ്പിഡിലുമുണ്ടാകുക. 108bhp പവറും 250Nm ടോർക്കും ഇൗ എഞ്ചിൻ വാഹനത്തിന് നൽകും. പുതിയ 1.6 ലിറ്റർ പെട്രോൾ എഞ്ചിനും വൈകാതെ കമ്പനി അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷ. 6 സ്​പീഡ്​ മാനുവൽ ട്രാൻസി​ഷനിലും 5 സ്​പീഡ്​ DSG ട്രാൻസിഷനിലും വാഹനമെത്തും. രണ്ട്​ എയർ ബാഗുകൾ, എ.ബി.എസ്​ എന്നിവയും വാഹനത്തിനോടൊപ്പം സ്​റ്റാൻഡേർഡായി കമ്പനി നൽകുന്നുണ്ട്​.

 

Tags:    
News Summary - skoda rapid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.