എസ്​.യു.വികളുടെ രാജാവാകാൻ അവനെത്തി....

അതൊരു ഒന്നൊന്നര വരവായിരിക്കുമെന്ന്​ ​ഉറപ്പായിരുന്നു. ആ പ്രതീക്ഷകൾ തെറ്റിയില്ല. ചിലർ വരു​​​േമ്പാൾ ചരിത്രം പോലും വഴിമാറും. അതാണ്​ റോൾസ്​ റോയ്​സ്​ കള്ളിനാ​​െൻറ കാര്യത്തിലും സംഭവിച്ചത്​. ആഗോള എസ്​.യു.വി വിപണിയിൽ കള്ളിനാൻ പുതുയൊരു അധ്യായം എഴുതിച്ചേർക്കുമെന്ന കാര്യത്തിൽ സംശയമില്ല. റേഞ്ച്​ റോവറും, ടോയോട്ടയും ഉൾപ്പടെയുള്ള ആഗോള ഭീമൻമാർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ്​ നൽകുന്നതാണ്​ കള്ളിനാ​​െൻറ വരവ്​.

ആൾ വീൽ ഡ്രൈവ്​ സിസ്​റ്റത്തിൽ 6.75 ലിറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ്​ കള്ളിനാനെ ചലിപ്പിക്കുന്നത്​. 563 എച്ച്​.പി കരുത്തും 627 എൽ.ബി.എസ്​ ടോർക്കും എൻജിനിൽ നിന്ന്​ ലഭിക്കും. കരുത്തിനൊപ്പം ആഡംബരവും കൂടി ഉൾക്കൊള്ളിച്ചാണ്​ എസ്​.യു.വിയുടെ ഡിസൈൻ ​നിർവഹിച്ചിരിക്കുന്നത്​. പിൻവശത്തെ സീറ്റുകളെ വേർതിരിക്കുന്നതിനായി സ​െൻറർ കൺസോൾ നൽകിയിട്ടുണ്ട്​. ബോട്ടിൽ ഹോൾഡേഴ്​സ്​ ഉൾപ്പടെയുള്ള സൗകര്യങ്ങളാണ്​ സ​െൻറർ കൺസോളിൽ ഉള്ളത്​. എളുപ്പത്തിൽ കാറിനുള്ളിലേക്ക്​ കടക്കാവുന്ന രീതിയിലാണ്​ കള്ളിനാ​​െൻറ രൂപകൽപ്പന. ചൂടാക്കാൻ കഴിയുന്ന സ്​റ്റിയറിങ് വീലും സീറ്റുകളും ഇൻറീരിയറിൽ നൽകിയിട്ടുണ്ട്​.

ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, വയർലെസ്സ്​ ചാർജിങ്​, അഞ്ച്​ യു.എസ്​.ബി പോർട്ട്​, വൈ-ഫൈ ഹോട്ട്​ സ്​പോട്ട്​, മുൻ വശത്തെ സീറ്റുകൾക്ക്​ പിന്നിലുള്ള ഡിസ്​പ്ലേ എന്നിങ്ങനെ ആഡംബരം ആവോളമുണ്ട്​ റോൾസ്​ റോയ്​സിൽ. സുരക്ഷയുടെ കാര്യത്തിലും റോൾസ്​ റോയ്​സ്​ വിട്ടുവീഴ്​ചക്ക്​ തയാറല്ല. ഏത്​ ഇരുട്ടത്തും കാണുന്ന കാമറകൾ, വാഹനമൊന്ന്​ ലൈനിൽ നിന്ന്​ മാറിയാൽ മുന്നറിയിപ്പ്​ നൽകുന്ന സംവിധാനം എന്നിവയെല്ലാം റോൾസ്​ റോയ്​സ്​ സുരക്ഷക്കായി കാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. പിൻവശത്ത്​ 22 ക്യൂബിക്​ ഫീറ്റി​​െൻറ സ്​റ്റോറേജും നൽകിയിട്ടുണ്ട്​.


 

Tags:    
News Summary - Rolls-Royce suggests using its first SUV to go volcano boarding-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.