സി.വി.ടി ട്രാൻസ്​മിഷനുമായി ​ഡസ്​റ്റർ

ന്യൂഡൽഹി: പ്രമുഖ കാർ നിർമാതാക്കളായ ​റെനോ സി.വി.ടി ട്രാൻസ്​മിഷനോട്​ കൂടിയ പുതിയ ഡസ്​റ്റർ വിപണിയിലെത്തിച്ചു. 10.32 ലക്ഷമാണ്​ പുതിയ കാറി​െൻറ വില. ആറ്​ സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനുള്ള പെട്രോൾ ഡസ്​റ്ററും കമ്പനി പുറത്തിറക്കിയിട്ടുണ്ട്​. 8.49 ലക്ഷം മുതൽ 9.3 ലക്ഷം വരെയാണ്​ മാനുവൽ ട്രാൻസ്​മിഷൻ ഡസ്​റ്ററി​െൻറ വില.

ആറ്​ സ്​പീഡ്​ എക്​സ്​-ട്രോണിക്​ ​ സി.വി.ടി ഗിയർബോക്​സാണ്​ പുതിയ ഡസ്​റ്റററി​െൻറ ​ട്രാൻസ്​മിഷൻ. റെനോയുടെ ഉൽപ്പന്ന നിരയിൽ പ്രധാന സ്ഥാനം വഹിക്കുന്ന കാറാണെന്ന്​ ഡസ്​റ്ററെന്ന്​ കമ്പനിയുടെ ഒാപ്പറേഷൻസ്​ സി.ഇ.ഒ സുമിത്​ സാവ്​നേ പറഞ്ഞു. പുതിയ സി.വി.ടി ട്രാൻസ്​മിഷനോട്​ കൂടിയ മോഡൽ തങ്ങളുടെ ഉൽപ്പന്ന നിരയെ കൂടുതൽ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  വളർന്ന്​ വരുന്ന ഇന്ത്യൻ വാഹന വിപണിയിൽ പുതിയ ഡസ്​റ്റർ ചലനമുണ്ടാക്കുമെന്നാണ്​ പ്രതീക്ഷയെന്നും സാവ്​നേ കൂട്ടിച്ചേർത്ത​ു.

1.3 ലിറ്റർ പെട്രോൾ എൻജിനാണ്​ പുതിയ ഡസ്​റ്ററി​െൻറ ഹൃദയം. സ്​റ്റിയറിങ്​ വീലിലെ ഒാഡിയോ ഫോൺ നിയന്ത്രണ സംവിധാനങ്ങൾ, പിൻവശത്ത്​ വായിക്കുന്നതിനായി നൽകിയിരിക്കുന്ന ലൈറ്റുകൾ, ഗിയർ ഷിഫ്​റ്റ്​ ഇൻഡിക്കേറ്ററുകൾ എന്നിവയാണ്​ ഡസ്​റ്ററിലെ പ്രധാനമാറ്റങ്ങൾ. ഇന്ത്യയിൽ ഡീസൽ ഡസ്​റ്ററി​െൻറ 1.6 ലക്ഷം യൂണിറ്റുകളാണ്​ റെനോ ഇതുവരെ വിറ്റഴിച്ചത്​. 100 രാജ്യങ്ങളിൽ റെനോ ഡസ്റ്ററിനെ പുറത്തിറക്കുന്നുണ്ട്​. അഞ്ച്​ രാജ്യങ്ങളിൽ നിന്നാണ്​ നിർമാണം. 

Tags:    
News Summary - Renault drives in Duster petrol with CVT at Rs 10.32 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.