സ്​പേസ്​ ഷട്ടിലിൽ സഞ്ചരിക്കണോ...അവസരമൊരുക്കി പോർഷേ

ബഹിരാകാശ വാഹനത്തിൽ ഒരിക്കലെങ്കിലുംസഞ്ചരിക്കുകയെന്നത്​ എല്ലാവരുടെയും ആഗ്രഹങ്ങ​ളിലൊന്നാണ്​. എന്നാൽ, എല്ലാ വർക്കും ബഹിരാകാശ വാഹങ്ങളിലെ യാത്ര സാധ്യമാവണമെന്നില്ല. ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ജർമ്മൻ വാഹന നിർമാതാക്കളായ പോർഷേ. വിർച്യുൽ റിയാലിറ്റി ഹെഡ്​സെറ്റിലുടെയാണ്​ പോർഷേ പിൻ സീറ്റ്​ യാത്രികർക്ക്​ നവ്യമായ യാത്രാനുഭവം നൽകുന്നത്​.

വാഹനത്തിൻെറ സെൻസറുകളുമായി കണക്​ട്​ ചെയ്​ത വി.ആർ ഹെഡ്​സെറ്റുകളാണ്​ പോർഷേ കാറിൽ ഉൾപ്പെടുത്തുക. ഇതുപ്രകാരം സ്​പേസ്​ ഷട്ടിലിലോ തുരങ്കത്തിലോ സഞ്ചരിക്കുന്ന അനുഭവം യാത്രികർക്ക്​ ഉണ്ടാകും. സിനിമ, ഗെയിം തുടങ്ങിയ എല്ലാതരം വിനോദങ്ങളും വി.ആർ ഹെഡ്​സെറ്റിലൂടെ ലഭ്യമാകും.

പുതിയ സേവനം ലഭ്യമാക്കുന്നതിനായി ഹോളോറിഡെ എന്ന സ്​റ്റാർട്ട്​ അപ്​ സംരംഭവുമായി പോർഷേ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്​. സെപ്​തംബറിൽ നടക്കുന്ന ഫ്രാങ്ക്​ഫർട്ട്​ മോ​ട്ടോർ ഷോയിൽ പോർഷേ വി.ആർ ഹെഡ്​സെറ്റുകൾ അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Porsche To Use Holoride's Virtual Reality Tech To Keep Rear Passengers Entertained-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.