Posted On
date_range Updated On
date_range 121 കോടിയുടെ കാറുമായി പഗാനി-Video
ലോകത്തിലെ ഏറ്റവും വില കൂടിയ കാർ പുറത്തിറങ്ങി. 121 കോടി വില വരുന്ന പഗാനി സോണ്ട എച്ച്.പി ബാർകെറ്റയാണ് റെക്കോർഡ് വിലയുമായി വിപണിയിലെത്തിയത്. പഗാനി കാറിെൻറ മൂന്ന് എണ്ണം മാത്രമാണ് നിലവിൽ വിൽപനക്കെത്തിച്ചത്. ഇൗ മൂന്ന് കാറുകളും വിറ്റുപോയതായി റിപ്പോർട്ടുകളുണ്ട്.
6.0 ലിറ്റർ ട്വിൻ ടർബോ v12 എൻജിനാണ് ബാർകെറ്റയുടെ ഹൃദയം. 789 ബി.എച്ച്.പി കരുത്ത് എൻജിൻ നൽകും. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. 1,250 കിലോഗ്രാം മാത്രമാണ് കാറിെൻറ ഭാരം.
മികച്ച സസ്പെൻഷനും ബ്രേക്കുമാണ് മോഡലിെൻറ പ്രത്യേകതകളിലൊന്ന്. പഗാനിയുടെ കരുത്തനെ പിടിച്ച് നിർത്താനായി ആറ് പിസ്റ്റണോട് കൂടിയ 380എം വെൻറിലേറ്റഡ് ഡിസ്ക് ബ്രേക്കുകളും പിന്നിൽ നാല് പിസ്റ്റണോട് കൂടിയ 380 എം ഡിസ്ക് ബ്രേക്കുകളും നൽകിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.