മോണ്ടേകാർലോക്ക്​ സ്​കോഡയുടെ പ്രണാമം

നൂറ്​ വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ കാറോട്ട മത്സര ചരിത്രമാണ്​ മോണ്ടേ കാർലോയുടേത്​. 1911ൽ തുടങ്ങി ഇന്നും ഒളിമങ്ങാതെനിൽക്കുന്ന ത്രസിപ്പിക്കുന്ന കഥയാണിത്​. ഇൗ പാരമ്പര്യത്തിന്​ പ്രണാമം അർപ്പിക്കാനാണ്​ സ്​കോഡ തങ്ങളുടെ വാഹനങ്ങളുടെ മോണ്ടേകാർ​ലോ എഡിഷനുകൾ അവതരിപ്പിക്കുന്നത്​.

റാപ്പിഡി​​െൻറ മോണ്ടേകാർ​േലാ പതിപ്പ്​ സ്​കോഡ പുറത്തിറക്കി. വില 10.75 ലക്ഷം. രണ്ട്​ നിറങ്ങളിൽ വാഹനം ലഭിക്കും. കറുത്ത മേൽക്കൂരയുള്ള ചുവന്നതും വെളുത്തതുമായ കാറുകളാണ്​ പുറത്തിറക്കിയത്​. സാധാരണ റാപ്പിഡുകളേക്കാൾ ആകർഷകമാണ്​ മോണ്ടേകാർലോകൾ. കറുപ്പി​​െൻറ ധാരാളിത്തമാണ്​ പുറംവശത്തിന്​. ഗ്രില്ല്​​, ​ൈസഡ്​ മിററുകൾ, ടെയിൽ ഗേറ്റ്​ എന്നിവയെല്ലാം കറുത്തതാണ്​.

എൻജിനുകൾ റാപ്പിഡിലേത്​ തന്നെ. 1.5ലിറ്റർ ടി.ഡി.​െഎ, എൻജിന്​ 21.72 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. 1.6ലിറ്റർ എം.പി.​െഎ ​െപ​േട്രാൾ വിഭാഗത്തിൽ 15.41മൈലേജ്​ പ്രതീക്ഷിക്കാം. എ.ബി.എസ്​, പകൽ ലൈറ്റുകൾ, ഇരട്ട എയർബാഗ്​ എന്നിവ ലഭ്യമാണ്​. ഡി.എസ്​.ജി വേരിയൻറിൽ ഇലക്​ട്രോണിക്​ സ്​റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്​ പോലുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്​. മഴയിൽ തനിയെ പ്രവർത്തിക്കുന്ന വൈപ്പർ, ക്രൂസ്​ കൺട്രോൾ, പിന്നിലെ കാമറ, 6.5ഇഞ്ച്​ ടച്ച്​ സ്​ക്രീൻ, 460ലിറ്റർ ബൂട്ട്​ എന്നിവയൊക്കെയും ​േമാണ്ടേകാർലോക്കുണ്ട്​.

Tags:    
News Summary - Montecarlo and Skoda Cars -Automobile News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.