എസ്​.യു.വികളുടെ ചക്രവർത്തി

ഒറ്റനോട്ടത്തിൽ ഏതോ കാർട്ടൂൺ സീരിസിൽ നിന്നിറങ്ങി വന്ന കാറി​​െൻറ രൂപഭാവം. പക്ഷേ ഇവൻ ആളത്ര ചില്ലറക്കാരനല്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്​.യു.വിയാണിത്​. ആഡംബരവും കരുത്തും ഒരുപോലെ സമ്മേളിക്കുന്ന കാൾമാൻകിംഗ് എന്ന  എസ്​.യു.വിയാണിത്​. ലോകത്ത്​ ആകെ 12 എണ്ണം മാത്രം പുറത്തിറങ്ങുന്ന കാൾമാൻ കിംഗി​​െൻറ വില 14.33 കോടി രൂപയാണ്​. 

കഴിഞ്ഞ വർഷത്തെ ദുബൈ ഇൻറർനാഷണൽ മോ​േട്ടാർ ഷോയിലാണ്​ കാൾമാൻ കിംഗിനെ ആദ്യമായി അവതരിപ്പിച്ചത്​. ചൈനീസ്​ വാഹനനിർമാതക്കളായ ​െഎ.എ.ടി ടെക്​നോളജിയാണ്​ വാഹനം ഡിസൈൻ ചെയ്​തിരിക്കുന്നത്​. യുറോപ്പിലെ 1800 വിദ്​ഗധരാണ്​ എസ്​.യു.വിയുടെ പിറവിക്ക്​ പിന്നിൽ. 

റോൾസ്​ റോയ്​സിൽ ലഭ്യമാവുന്ന സുഖസൗകര്യങ്ങളാണ്​ കാൾമാ​​െൻറ ഇൻറീരിയറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഹൈ-ഫൈ സൗണ്ട്​, അൾട്രാ എച്ച്​.ഡി 4കെ ടി.വി, സേഫ്​ ബോക്​സ്​, ഫോൺ പ്രൊജക്​ഷൻ സിസ്​റ്റം എന്നിവ നൽകിയിട്ടുണ്ട്​. സാറ്റ്​ലൈറ്റ്​ ഫോണും ടി.വിയും ഒാപ്​ഷണലായും നൽകിയിരിക്കുന്നു. ഫ്രിഡ്​ജ്​്​, കോഫി മിഷ്യൻ, ഇലക്​​്ട്രിക്​ ടി.വി, ഇൻഡിപ​െൻററ്​ ടി.വി, നിയോൺ ലൈറ്റ്​ കംട്രോൾ തുടങ്ങിയ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

ഫോർഡി​​െൻറ 550എസ്​ പ്ലാറ്റ്​ഫോമിലാണ്​ എസ്​.യു.വി അണിയിച്ചൊരുക്കിയിരിക്കുന്നത്​. 4500 കിലോ ഗ്രാമാണ്​ ആകെ ഭാരം. ബുള്ളറ്റ്​ പ്രൂഫ്​ മോഡൽ തെരഞ്ഞെടുത്താൽ ഭാരം 6,000 കിലോയായി വർധിക്കും. ആറ്​ മീറ്ററാണ്​ നീളം.  ഫോർഡി​​െൻറ 6.8 ലിറ്റർ V10 എൻജിനാണ്​ കരുത്ത്​ പകരുന്നത്​. 400 പി.എസ്​ പവറാണ്​ പരമാവധി ലഭിക്കുക. മണിക്കൂറിൽ 140 കിലോ മീറ്ററാണ്​ കൂടിയ വേഗത.

Tags:    
News Summary - Meet the beast Karlmann King - world's most expensive SUV-Hotwheel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.