കൂടുതൽ സ്​മാർട്ടായി ഇഗ്​നിസ്​

മാരുതിയുടെ അർബൻ കോംപാക്​ട്​ വാഹനം ഇഗ്​നിസ്​ കൂടുതൽ സ്​മാർട്ടാവുന്നു. കാറി​​​െൻറ ആൽഫ വകഭേദത്തിൽ ഒാ​േട്ടാ ഗിയർ ഷിഫ്​റ്റ്​ സംവിധാനം അവതരിപ്പിച്ചാണ്​ മാരുതി ഉപഭോക്​താകളെ ഞെട്ടിക്കുന്നത്​​. പുതിയ സാ​േങ്കതികവിദ്യയുമായി വിപണിയിലെത്തുന്ന ഇഗ്​നിസ്​ ആൽഫ പെട്രോൾ മോഡലിന്​ ​ 7.01 ലക്ഷം രൂപയാണ്​ ഷോറും വില. ഡീസൽ ഇഗ്​നിസ്​ ആൽഫ ലഭിക്കാൻ 8.08 ലക്ഷം രൂപയും നൽകണം.

നേരത്തെ ഇഗ്​നിസി​​​െൻറ ഡെൽറ്റ, സീറ്റ വകഭേദങ്ങളിലും മാരുതി സുസുക്കി എ.ജി.എസ്​ സാ​േങ്കതികവിദ്യ ലഭ്യമാക്കിയിരുന്നു. കാറി​​​െൻറ മൊത്തം വിൽപനയിൽ 27 ശതമാനവും എ.ജി.എസ്​ മോഡലുകളുടേതാണ്​. ഇതാണ്​ ആൽഫയിലും എ.ജി.എസ്​ സംവിധാനം  നൽകാൻ മാരു​തിയെ പ്രേരിപ്പിക്കുന്നത്​.

കഴിഞ്ഞ ജനുവരിയിലാണ്​ ഇഗ്​നിസ്​ ഇന്ത്യൻ വിപണിയിലെത്തിയത്​. യാത്രക്കാർക്ക്​ മികച്ച സുരക്ഷ നൽകുന്ന  സുസുക്കി ടോട്ടൽ ഇഫക്​ടീവ്​ കംൺട്രോൾ സാ​േങ്കതികവിദ്യ (ടി.ഇ.സി.ടി)യുടെ കരുത്തിലാണ്​ ഇഗ്​നിസിനെ അവതരിപ്പിച്ചത്​. രണ്ട്​ എൻജിൻ വേരിയൻറുകളാണ്​ കാറിന്​ നിലവിലുള്ളത്​.

 1.2 ലിറ്റർ പെട്രോളും, 1.3 ലിറ്റർ ഡീസലുമാണ്​ ഇത്​. ​പെട്രോൾ എൻജിൻ 6,000 ആർ.പി.എമ്മിൽ 82 ബി.എച്ച്​.പി കരുത്തും 4,200 ആർ.പി.എമ്മിൽ 113 എൻ.എം ടോർക്കുമാണ്​ നൽകുക. ഡീസൽ എൻജി​​​െൻറ പരമാവധി കരുത്ത്​ 74 ബി.എച്ച്​.പിയാണ്​ ടോർക്ക്​ 190 എൻ.എമ്മും.

Tags:    
News Summary - Maruti Ignis gets auto gear shift option-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.