എർട്ടിഗയുടെ ക്രോസ്​ ഒാവർ ഇന്നോവയെ വെല്ലുമോ

ഇന്ത്യയിൽ അതിവേഗം വളരുന്ന വാഹന വിഭാഗമാണ്​ എം.പി.വികളുടേത്​. നിരവധി മോഡലുകൾ വിപണിയിലുണ്ടെങ്കിലും അതിൽ തലപ്പ ൊക്കം കൂടുതലുള്ള രണ്ട്​ കാറുകളാണ്​ ഇന്നോവയും എർട്ടിഗയും. കുറഞ്ഞ വിലക്ക്​ കൂടുതൽ ഫീച്ചറുകൾ എന്നതാണ്​ എർട്ടി ഗ പുറത്തിറക്കിയപ്പോൾ മാരുതിയുടെ വിജയമന്ത്രം. 2018ലാണ്​ എർട്ടിഗയെ മാരുതി അവസാനമായി പരിഷ്​കരിച്ച്​ പുറത്തിറക്കിയത്​. ഇപ്പോൾ എർട്ടിഗയുടെ ക്രോസ്​ ഒാവർ കമ്പനി അവതരിപ്പിക്കുമെന്നാണ്​​ പുതിയ വാർത്തകൾ.

2019 അവസാനത്തോടെ അന്താരാഷ്​ട്ര മാർക്കറ്റിലേക്ക്​ എർട്ടിഗ എത്തും. ഇന്തോനേഷ്യൻ വിപണിയിലാവും എർട്ടിഗ ആദ്യം അവതരിക്കുക. പിന്നീട്​ മറ്റ്​ വിപണികളിലേക്കും കാറെത്തും. നിലവിലെ മോഡലിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ കാറി​​െൻറ ഡിസൈൻ.

പുതിയ ബോഡി പാനലും ഗ്രാഫിക്​സുമായിരിക്കും എർട്ടിഗയുടെ പ്രധാന സവിശേഷത. ക്രോം ഘടകങ്ങൾ കൂടുതലായി ഉപയോഗിക്കും. ബോഡി ക്ലാഡിങ്​, വലിയ അലോയ്​ വീലുകൾ എന്നിവയായിരിക്കും മറ്റ്​ സവിശേഷത. കറുത്ത നിറത്തിലാവും ഇൻറീരിയറി​​െൻറ ഡിസൈൻ. ക്ലൈമറ്റ്​ ക​ൺട്രോൾ, പവർ വിൻഡോ​, ഡ്യുവൽ ഫ്രണ്ട്​ എയർബാഗ്​, എ.ബി.എസ്​, ഇ.ബി.ഡി സ്​മാർട്ട്​ പ്ലേ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം എന്നിവയെല്ലാമാണ്​ എർട്ടിഗയുടെ ഇൻറീരിയറിലെ സവിശേഷതകൾ.

നിലവിലെ എർട്ടിഗയുടെ എൻജിനുകൾ ക്രോസ്​ ഒാവറിലും തുടരും. 2020ലായിരിക്കും എർട്ടിഗയുടെ ക്രോസ്​ ഒാവർ പതിപ്പ്​ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുക. 2020ലെ ഒാ​േട്ടാ എക്​സ്​പോയിലായിരിക്കും അരങ്ങേറ്റം. 1.5 ലിറ്റർ 1.3 ലിറ്റർ എൻജിനുകളിലാണ്​ എർട്ടിഗ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്​.

Tags:    
News Summary - Maruti Ertiga based crossover-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.