ഇസൂസ്​ എം.യു–എക്​സ്​ ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി: ടോയോട്ടയുടെ ഫോർച്യൂണറിന്​ വെല്ലുവിളി ഉയർത്താൻ എം.യു–എക്​സ്​ എസ്​.യു.വിയുമായി ഇസൂസ്​. 4x2 ഡ്രൈവ്​ മോഡലിന്​ 23.99 ലക്ഷമാണ്​  ഷോറും വില.  4x4 മോഡലിന്​ 25.99 ലക്ഷവും നൽകണം.  ഇസൂസി​​െൻറ ഡി-മാക്​സ്​ പിക്​–അപുമായി സാമ്യമുള്ളതാണ്​  പുതിയ എസ്​.യു.വി.

എക്​സ്​റ്റീരിയർ

ഇസൂസി​​െൻറ തനത്​ ഡിസൈൻ പ്ലാറ്റ്​ഫോം തന്നെയാണ്​ എം.യു.എക്​സും പിന്തുടരന്നത്​. പ്രൊജക്​ടർ ഹെഡ്​ലാമ്പ്​, ഡേ ടൈം റണിങ്​ ലൈറ്റുകൾ, 17 ഇഞ്ച്​ ഡയമണ്ട്​ കട്ട്​ അലോയ്​ വീലുകൾ, ഡോർ ഹാൻഡിലുകളിലെ ക്രോം ഫിനിഷിങ്​ എന്നിവയാണ്​ എക്​സ്​റ്റീരിയറിലെ പ്രധാന പ്രത്യേകതകൾ. 

ഇൻറീരിയർ

ഡ്യുവൽ ടോണിലാണ്​ ഇൻറീരിയറി​​െൻറ നിർമാണം. മൃദുവായ തുകലിൽ നിർമിച്ച അപ്​ഹോളസ്​റ്ററിയിൽ ​​​െഎവറി, ഗ്രേ നിറങ്ങളുടെ സംയോജനമാണ്​ . 7 ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, ക്രൂയിസ്​ കംട്രോൾ, കീലെസ്സ്​ എൻട്രി, പിൻകാമറ, ക്ലൈമറ്റ്​ കംട്രോൾ എ.സി എന്നിവയാണ്​ ഇൻറീരിയറിലെ പ്രധാന പ്രത്യേകതകൾ. 

എൻജിൻ ആൻഡ്​ ഡ്രൈവ്​
ഒരു എൻജിൻ ഒാപ്​ഷനുമായാണ്​ ഇസൂസി​​െൻറ എം.യു-എക്​സ്​ വിപണിയിലെത്തുന്നത്​. 3.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ്​ ഇസൂസി​​െൻറ ഹൃദയം. 174 ബി.എച്ച്​.പി പവറും 380 എൻ.എം ടോർക്കും ഇൗ എൻജിൻ ഉൽപ്പാദിപ്പിക്കും. അഞ്ച്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. ലിറ്ററിന്​ 13.8 കിലോ മീറ്ററാണ്​ എം.യു-എക്​സി​​െൻറ മൈലേജ്​.  

ഇസൂസ്​ എം.യു എക്​സി​​െൻറ ഫേസ്​ലിഫ്​റ്റ്​ മോഡൽ 2017 മാർച്ചിൽ കമ്പനി ഇൻറർനാഷണൽ മാർക്കറ്റിൽ വിപണിയിലെത്തിച്ചിരുന്നു. ഇൗ മോഡൽ 2018ൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ്​ റിപ്പോർട്ട്​. ടോയോട്ട ഫോർച്യൂണർ, ഫോർഡ്​ എൻഡവർ, ഷെവർലേ ട്രയിൽബ്ലാസെർ എന്നിവക്കാവും കാർ വെല്ലുവിളി ഉയർത്തുക.

Tags:    
News Summary - Isuzu MU-X Launched In India; Prices Start At ₹ 23.99 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.