ഇനി ഗുജറാത്തിൽനിന്ന്​ കാറുകൾ ‘പറന്നുയരും’

റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാർ ഞൊടിയിടയിൽ പറന്നുയരുന്നത്​ കണ്ടാലോ..? കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ ്കില​ും സംഗതി സത്യമാണ്​. ഇങ്ങനൊരു അത്​ഭുത കാഴ്​ചക്ക്​ ഇനി ഇന്ത്യക്കാരും സാക്ഷ്യം വഹിച്ചേക്കാം. കൂടാതെ ഇന്ത് യൻ നിർമിത ‘പറക്കും കാറുകൾ’ വിദേശ രാജ്യങ്ങളിലുൾപ്പെടെ പാറിപ്പറക്കുകയും ചെയ്യും.

പറക്കും കാർ നിർമാണ ശാല ഗുജറാത്തിൽ തുടങ്ങാനൊരുങ്ങുകയാണ് ഒരു​ ഡച്ച്​ കമ്പനി. നെതർലാൻഡ്​സ്​ ആസ്ഥാനമായ പി.എ.എൽ-വി ലിബർട്ടി(പേഴ്​സണൽ എയർ ലാൻഡ്​​ വെഹിക്കിൾ) എന്ന കമ്പനിയാണ്​ പറക്കും കാർ നിർമാണശാല​ ഗുജറാത്തിൽ സ്ഥാപിക്കുന്നത്​. പി.എ.എൽ-വിയുടെ ഇൻറർനാഷണൽ ബിസിനസ്​ ഡവലപ്​മ​​െൻറ്​ വൈസ്​ പ്രസിഡൻറ്​ കാർലോ മാസ്​ബൊമ്മലും ഗുജറാത്ത്​ പ്രിൻസിപ്പൽ സെക്രട്ടറി എം.കെ. ദാസും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.

പറക്കും കാർ നിർമാണ​ശാലക്ക്​ ​ആവശ്യമായ അനുമതികൾ ലഭ്യമാക്കാൻ ഗുജറാത്ത്​ സർക്കാറി​​​െൻറ സഹായമുണ്ടാകുമെന്ന്​ കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. യു.എന്നിലേക്കും മറ്റ്​ യൂറോപ്യൻ രാജ്യങ്ങളിലേക്കും കാർ കയറ്റ​ുമതി ചെയ്യുന്നതിനായി മികച്ച വാണിജ്യ തുറമുഖങ്ങളും സാധന കൈമാറ്റത്തിനുള്ള സൗകര്യങ്ങളും സംസ്ഥാനം വാഗ്​ദാനം ചെയ്​തതായും കമ്പനി പറയുന്നു. കമ്പനിക്ക്​ നിലവിൽ 110 പറക്കും കാറുകൾക്കുള്ള ഓർഡർ ലഭിച്ചിട്ടുണ്ട്​. ഇത്​ ഇന്ത്യയിൽ നിന്ന്​ കയറ്റുമതി ചെയ്യും.

രണ്ട്​ എഞ്ചിനുകളാണ്​ ഇന്ത്യൻ നിർമിത പറക്കും കാറിനുണ്ടാവുക. മൂന്ന്​ ചക്രമുള്ള കാറിൽ രണ്ട്​ പേർക്ക്​ മാത്രമാണ്​ ഇരിക്കാൻ സാധിക്കുക. റോഡിൽ മണിക്കൂറിൽ160 കിലോമീറ്ററും ആകാശത്ത്​ 180 കിലോമീറ്ററും വേഗത കൈവരിക്കാൻ കാറിനാവും. കൂടാതെ കാർ മൂന്ന്​ മിനിറ്റിനുള്ളിൽ തന്നെ പറക്കുന്നതിനായി സജ്ജീകരിക്കാൻ സാധിക്കും. ഫുൾ ടാങ്ക്​ ഇന്ധനത്തിൽ 500കിലോമീറ്റർ സഞ്ചരിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.

Tags:    
News Summary - Dutch Firm To Build Flying Car In India -hot wheels news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.