ക്യൂ8 കൺസെപ്​റ്റുമായി ഒാഡി

വാഷിങ്​ടൺ: ഡി​ട്രോയിറ്റ്​ ഒാ​േട്ടാ ഷോയിൽ  ഒാഡി പുതിയ ക്യൂ 8 കൺസെ്​പ്​റ്റ്​ മോഡൽ അവതരിപ്പിച്ചു. ​ അമേരിക്കയിലെ പ്രധാനപ്പെട്ട വാഹന പ്രദർശനങ്ങളിലൊന്നാണ്​ ഡിട്രോയിറ്റിൽ നടക്കുന്ന നോർത്ത്​ അമേരിക്കൻ ഇൻറർ നാഷണൽ ഒാ​േട്ടാ ഷോ. എന്നാൽ എപ്പോഴാണ്​ കാർ വിപണിയിൽ അവതരിപ്പിക്കുകയെന്ന്​ ഒാഡി പ്രഖ്യാപിച്ചിട്ടില്ല.

കൂടുതൽ അഗ്രസീവ്​ ആയ മുൻഭാഗമാണ്​ ഒാഡി ക്യൂ 8ന്​. ഒക്​​ടാഗണൽ റേഡിയേറ്റർ ഗ്രില്ലാണ്​ കാറിന്​ നൽകിയിരിക്കുന്നത്​​. ഗ്രില്ലിൽ ബോൾഡ്​ വെർട്ടിക്കൽ ബാറുകളും ഒാഡി ഉൾപ്പെടുത്തിയിട്ടുണ്ട്​. ഹെഡ്​​െലറ്റ്​ കുറച്ചുകൂടി മെലിഞ്ഞിരിക്കുന്നു.  വശങ്ങളിലെ ഡിസൈൻ കൂപ്പയെ അനുസ്​മരിക്കുന്ന വിധമാണ്​. സി പില്ലർ  സ്​പോർട്ടി കോംപാക്​ട്​ രൂപത്തിലാണ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. ആകെ കൂടി പുതുമ തോന്നുന്ന രൂപത്തിലാണ്​ ഒാഡി ക്യൂ 8​െൻറ ഡിസൈൻ.

കാറി​െൻറ ഇൻറീരിയറിനെ കുറിച്ച്​ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും. പുതിയ 3 ഡി ഇൻസ്​ട്രുമെൻറഷേൻ ക്ലസ്​റ്ററാവും  ​ ​ കാറിന്​ ഉണ്ടാവുകയെന്നാണ്​ സൂചന. ഇൻഫോടെയിൻമെൻറ്​ സിസ്​റ്റവും പുതിയതായിരിക്കും. എം.എൽ.ബി ഇവോ പ്ലാറ്റ്​​ഫോമിലായിരിക്കും കാർ വിപണിയിലെത്തുക.  4 ലിറ്റർ ക്വാർ​േട്ടാ ടി.ഡി.​െഎ എഞ്ചിനാണ്​  ക്യൂ 8ൽ ഉപയോഗിക്കുക.
 

Tags:    
News Summary - All-new Audi Q8 concept to debut at the Detroit Motor Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.