ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് ഗ്രാന്‍ഡ് ഐ10 വില്‍പ്പനയില്‍ ഒരു ലക്ഷം കടന്നു. 2013 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് പത്തുമാസത്തിനുള്ളിലാണ് ലക്ഷം കടമ്പ കടന്നത്. ഇത്ര കുറഞ്ഞ കാലയളവിനുള്ളില്‍ ഈ നേട്ടം കൈവരിക്കുന്ന വാഹനമാണ് ഗ്രാന്‍ഡെന്ന് ഹ്യുണ്ടായ് ഇന്ത്യ പത്രകുറിപ്പില്‍ അവകാശപ്പെട്ടു.
പുറത്തിറങ്ങി രണ്ടാം മാസത്തില്‍ തന്നെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന അഞ്ചുകാറുകളുടെ പട്ടികയില്‍ ഇടം നേടിയ ഗ്രാന്‍ഡിനായിരുന്നു 2014 ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. നിലവാരത്തിലും സാങ്കേതിക സവിശേഷതകളിലും പുതിയൊരു മാനം തന്നെ സൃഷ്ടിച്ച ഗ്രാന്‍ഡ് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ യഥാര്‍ഥ ഫാമിലി കാര്‍ എന്ന തലത്തിലേക്ക് ഉയര്‍ന്നതായി ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യാ ലിമിറ്റഡ് സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ഉയര്‍ന്ന ഡിമാന്‍റിനെ തുടര്‍ന്ന് കാറിന്‍െറ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തേു.
ഹ്യുണ്ടായിയുടെ ആഗോള തലത്തില്‍ തന്നെ സ്വീകാര്യത ലഭിച്ച ഫ്ളൂയിഡിക്ക് ഡിസൈന്‍ തീമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡീസല്‍,പെട്രോള്‍ വേരിയന്‍റുകളില്‍ വാഹനം ലഭിക്കും. പുത്തന്‍ U2 CRDi എഞ്ചിനാണ് ഡീസല്‍ മോഡലിനു കരുത്ത് പകരുന്നത്. 1.2 ലിറ്റര്‍ കാപ്പ ഡ്യുവല്‍ VTVT എഞ്ചിനാണ് പെട്രോള്‍ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. റിയര്‍ എ.സി വെന്‍റ്, സ്മാര്‍ട്ട് കീ വിത്ത് പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, ഒരു ജി.ബി മെമ്മറിയോട് കൂടിയ 2DIN മ്യൂസിക്ക് സിസ്റ്റം തുടങ്ങിയവയും ഇതിലുണ്ട്.
ഗ്രാന്‍ഡിന്‍െറ വിജയത്തിളക്കത്തെ തുടര്‍ന്ന് ഹ്യുണ്ടായ് അതേ പ്ളാറ്റ്ഫോമില്‍ കൂടുതല്‍ ബൂട്ട്സ്പേസും അധിക സവിശേഷതകളുമായി പുറത്തിറക്കിയ എക്സെന്‍റും മികച്ച വില്‍പ്പന നേടിയിരുന്നു. ഹ്യുണ്ടായ് വൈകാതെ പുറത്തിറക്കുന്ന ഐ എക്സ് 25 കോംപാക്ട് എസ്.യു.വിയുടെ പ്ളാറ്റ്ഫോമും ഗ്രാന്‍ഡിന്‍േറത് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.