ക​രി​വെ​ള്ളൂ​രി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ

കോൺഗ്രസ് ഓഫിസിനുനേരെ ആക്രമണം

പയ്യന്നൂർ: കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. കരിവെള്ളൂർ തെരു റോഡിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസായ ഗാന്ധി മന്ദിരത്തിനു നേരെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഓഫിസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് സംഘം ഫ്ലക്സ് ബോർഡുകളും മറ്റും തീയിട്ടു നശിപ്പിച്ചു. മോട്ടോറും, പൈപ്പും അടിച്ചു തകർത്തു.

വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച ഓഫിസിൽ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശാ പഠന ക്യാമ്പ് നടത്തിയിരുന്നു. പ്രവർത്തകർ പിരിഞ്ഞു പോയ ശേഷമാണ് സംഭവം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീബ മുരളി പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Attack on Congress office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.