മധ്യനിര സെഡാനായ വെന്‍േറായുടെ ലിമിറ്റഡ് എഡിഷന്‍ ഫോക്സ് വാഗണ്‍ പുറത്തിറക്കി.കൊനെക്റ്റ് (KONEKT) എന്ന പേരില്‍ അവതരിപ്പിച്ച വാഹനം ലക്ഷ്യം വെക്കുന്നത് ഡിജിറ്റല്‍ ഭ്രമക്കാരെയാണ്. ആസ്വാദനത്തിനും കണക്റ്റിവിറ്റിക്കുമായി നിരവധി പ്രത്യേകതകളാണ് കമ്പനി വെന്‍െറായില്‍ വരുത്തിയിരുക്കുന്നത്. മികച്ച ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റം ഡാഷില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുത്തന്‍ മാപ്പോട് കൂടിയ ജി.പി.എസ് സിസ്റ്റം, ബ്ളുടൂത്ത് സംവിധാനം,യു.എസ്.ബി ,ഐ-ഫോണ്‍ ഐ-പോഡ് കണക്റ്റിവിറ്റി എന്നിവ ഇതിലൂടെ ലഭിക്കും. പിന്നിലെ യാത്രക്കാര്‍ക്കായി എട്ട് ഇഞ്ച് ആണ്‍ഡ്രോയ്ഡ് ടാബ്ലെറ്റാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്യൂവല്‍ സിം, 3G കണക്റ്റിവിറ്റി, വൈ.ഫൈ തുടങ്ങിയവയാണ് ഇതിന്‍െറ പ്രത്യേകതകള്‍. 16 ടെലിവിഷന്‍ ചാനലുകള്‍ കാണാനും ഇന്‍െറര്‍നെറ്റ് റേഡിയോ, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍, ഗൂഗ്ള്‍ മാപ് എന്നിവ പരിശോധിക്കാനും ഇതിലൂടെയാകും.
ലെതര്‍ സീറ്റുകളും പിന്നിലെ കൊനെക്റ്റ് എന്ന ബാഡ്ജിങ്ങുമാണ് മറ്റ് പ്രത്യേകതകള്‍. കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍ എന്നീ വേരിയന്‍െറുകളില്‍ പുതിയ വാഹനം ലഭ്യമാണ്. മെക്കാനിക്കല്‍ വിഭാഗത്തില്‍ മാറ്റമൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.