i20 \'എലൈറ്റ്\' ആകുന്നു

ഹ്യൂണ്ടായുടെ ഹോട്ട് ഹാച്ചായ i20യുടെ പുതിയ തലമുറ ആഗസ്ത് 11ന് ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെടും.പേര് എലൈറ്റ് i20.കമ്പനി നേരത്തെ അവതരിപ്പിക്കുകയും ജനപ്രിയമാവുകയും ചെയ്ത ഫ്ളൂയിഡിക് ഡിസൈന്‍െറ രണ്ടാം ഭാവമാണ് എലൈറ്റിന്‍െറ പ്രത്യേകത.വാഹന പ്രേമികള്‍ വെര്‍നയിലൂടെ ആഘോഷിച്ചതും സൊനാറ്റയിലൂടെ പൂര്‍ണ്ണത പ്രാപിച്ചതുമാണ് ഫ്ളൂയിഡിക് ഡിസൈന്‍. അകത്തും പുറത്തും കാര്യമായ മാറ്റം എലൈറ്റിനുണ്ടാകും. ആകാര ഭംഗി നന്നായി വര്‍ദ്ധിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഹെഡ് ലൈറ്റ്, പുത്തന്‍ ഗ്രില്ല്, മനോഹരമായ ഫോഗ് ലാംബും ടെയില്‍ ലൈറ്റുകളും എന്നിങ്ങനെ മാറ്റങ്ങള്‍ അനവധിയാണ്.

വീല്‍ബേസിലെ വര്‍ദ്ധന ഉള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കും. ഇരട്ട നിറങ്ങളുടെ സങ്കലനമാണ് ഡാഷിന്.ബീജും ബ്രൗണും ഇടകലര്‍ത്തി നല്‍കിയിരിക്കുന്നു. ഗ്രാന്‍െറ് i10, എക്സന്‍െറ് എന്നിവയോട് സാമ്യമുള്ള ഉള്‍വശമാണ് പ്രതീക്ഷിക്കുന്നത്. പഴയ i20യിലുള്ളതുപോലെ രണ്ട് ഡിന്‍ ഓഡിയൊ സിസ്റ്റം,കൈ്ളമട്രാണിക് എ സി, നിയന്ത്രണ സ്വിച്ചുകളുള്ള സ്റ്റിയറിങ്ങ് വീല്‍, ബ്ളൂടൂത്ത് സൗകര്യം തുടങ്ങിയവയും ഉള്‍പ്പെടും.

എഞ്ചിനില്‍ മാറ്റമുണ്ടാകില്ളെന്നാണ് പ്രാഥമിക വിവരം. നിലവിലെ i20യിലുള്ള 1.4ലിറ്റര്‍ 89 ബി.എച്ച്.പി ഡീസലും, 1.2ലിറ്റര്‍ കാപ്പ രണ്ട് പെട്രോളുമാണ് എലൈറ്റിലെന്നാണ് സൂചനകള്‍. അടുത്തിടെ പുറത്തിറക്കിയ  ഫോക്സ് വാഗന്‍െറ പുതിയ പോളൊ ഇറങ്ങാനിതരിക്കുന്ന ഫിയറ്റ് പൂന്തോ ഇവോ  എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.