എൻഫീൽഡി​െൻറ ​നെ​ഞ്ചിടിപ്പേറ്റി ജാവയെത്തുന്നു

90കൾ വരെ ഇന്ത്യൻ വാഹനപ്രേമികളുടെ ഹൃദയം കവർന്ന ജാവ മോ​േട്ടാർ സൈക്കിളുകൾ വീണ്ടും വിപണിയിലെത്തുന്നു. മഹീന്ദ്രക്ക്​ കീഴിലുള്ള ക്ലാസിക്​ ലെജൻറ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന കമ്പനിയാണ്ജാവ മോ​േട്ടാർ സൈക്കിളുകൾ വീണ്ടും​ പുറത്തിറക്കുന്നത്​. നവംബറോടെ ജാവയുടെ മൂന്ന്​ മോഡലുകൾ പുറത്തിറങ്ങുമെന്നാണ്​ സൂചന. നവംബർ 15നാവും ആദ്യ ബൈക്ക്​ എത്തുക. 293 സി.സി എൻജിൻ കരുത്തിലാവും ജാവയുടെ ആദ്യ മോഡൽ വിപണിയിലിറങ്ങുക.

293 സി.സി സിംഗിൾ സിലിണ്ടർ ലിക്വിഡ്​ കൂൾ എൻജിനാണ്​ പുതിയ ജാവക്ക്​ കരുത്തേകുക. 27 ബി.എച്ച്​.പി പവറും 28 എൻ.എം ടോർക്കും നൽകുന്നതാണ്​ പുതിയ എൻജിൻ. ബി.എസ്​ 6 മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്നതായിരിക്കും ജാവ മോ​േട്ടാർ സൈക്കിളുകൾ. ആറ്​ സ്​പീഡായിരിക്കും​ ട്രാൻസ്​മിഷനും . ട്വിൻ എക്​സ്​ഹോസ്​റ്റ്​ സിസ്​റ്റവും ജാവയിൽ ഉൾപ്പെടുത്തും.

പഴയ ജാവയോട്​ സാമ്യം പുലർത്തുന്ന മോഡലായിരിക്കും പുതിയ ബൈക്ക്​. കഴിഞ്ഞ വർഷം ഫോർ സ്​​ട്രോക്ക്​ എൻജിനിൽ ചെക്ക്​ റിപബ്ലിക്കിൽ ജാവ വിപണിയിലെത്തിയിരുന്നു. ഇന്ത്യയിൽ വിപണിയിലേക്ക്​ എത്തു​േമ്പാൾ റോയൽ എൻഫീൽഡ്​ 350യായിരിക്കും ജാവയുടെ പ്രധാന എതിരാളി. ഒരു കാലത്ത്​ റോയൽ എൻഫീൽഡ്​ പോലെ ജനങ്ങൾ നെഞ്ചേറ്റിയ മോഡലായിരുന്നു ജാവയും. ജാവ ബൈക്ക്​ ആ​രാധകര​ുടെ ക്ലബുകളും ഗ്രൂപ്പുകളും ഇപ്പോഴും നില നിൽക്കുന്നത്​ ഇതിനുള്ള തെളിവാണ്​.

Tags:    
News Summary - Royal Enfield's rival Jawa to unveil three bikes-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.