വരുന്നു, റോയൽ എൻഫീൽഡ്​ മീറ്റിയോർ 350 ഫയർബാൾ

ബൈക്ക്​ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി റോയൽ എൻഫീൽഡ്​ പുതിയ മോഡൽ​ പുറത്തിറക്കാൻ പോകുന്നതായി റിപ്പോർട്ട്​ . മീറ്റിയോർ 350 ഫയർബാൾ എന്നായിരിക്കും ഇതി​​െൻറ പേര്​. തണ്ടർബേർഡ്​ 350 മോഡലിന്​ പകരമായിരിക്കും പുതിയ അവതാരം വിപണി യിലെത്തുക. 1.68 ലക്ഷം രൂപയായിരിക്കും ഇതി​​െൻറ എക്​സ്​ഷോറൂം വിലയെന്നും റിപ്പോർട്ടുണ്ട്​.

ക്ലാസിക്​ 350യിൽ ഉപയോഗിക്കുന്ന 349 സി.സി സിംഗിൾ സിലിണ്ടർ സിലിണ്ടർ തന്നെയായിരിക്കും ഈ വാഹനത്തി​ന്​ കരുത്തേകുക എന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഒപ്പം ഫ്യുവൽ ഇൻജെക്ഷൻ സംവിധാനവും ഉണ്ടാകും. 19.8 ബി.എച്ച്​.പിയും 28 എൻ.എം ടോർക്കുമായിരിക്കും ബി.എസ്​ 6 മാനദണ്ഡങ്ങൾ പാലിച്ചുള്ള ഈ എൻജിൻ ഉൽപ്പാദിപ്പിക്കുക.

മുന്നിൽ ടെലസ്​കോപിക്​ ​ഫോർക്​സും പിന്നിൽ ഇരട്ട ഷോക്​ അബ്​സോർബറുമായിരിക്കും സസ്​പെൻഷൻ. ചുവപ്പ്​, മഞ്ഞ നിറത്തിലുള്ള ബൈക്കുകളുടെ ചിത്രമാണ്​ നിലവിൽ പുറത്തുവന്നത്​. പെട്രോൾ ടാങ്ക്​ ഒഴിച്ച്​ ബാക്കി മുഴുവൻ കറുപ്പ്​ നിറമാണ്​ വാഹനത്തിന്​​.

ലോക്​ഡൗൺ കഴിയു​േമ്പാഴേക്കും കൊള്ളിമീൻ നക്ഷത്രം പോലെ എൻഫീൽഡി​​െൻറ പുതിയ പോരാളിയും റോഡിലെത്തുമെന്ന്​​ പ്രതീക്ഷിക്കാം. ബെനലിയുടെ ഇംപീരിയൽ 400, ജാവയുടെ 42 എന്നിവയായിരിക്കും​ പ്രധാന എതിരാളികൾ.

Tags:    
News Summary - royal enfield meteor 350 fire ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.