ബി.എം.ഡബ്​ളിയു ജി 310 ആർ, ജി 310 ജി.എസ്​ വിപണിയിൽ

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ രണ്ട്​ പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ബി.എം.ഡബ്​ളിയു. ബി.എം.ഡബ്​ളിയു ജി 310 ആർ, ബി.എം.ഡബ്​ളിയു ജി. 310 ജി.എസ് എന്നിവയാണ്​ ​പുതുതായി പുറത്തിറങ്ങിയ മോഡലുകൾ​. 2.99 ലക്ഷം മുതൽ 3.49 ലക്ഷം വരെയാണ്​ ഇരു ബൈക്കുകളു​ടേയും വില. ഇരു മോഡലുകൾക്കുമൊപ്പം 3 വർഷത്തെ അൺലിമിറ്റഡ്​ വാറൻറിയും ബി.എം.ഡബ്​ളിയു നൽകുന്നുണ്ട്​. അത്​ അഞ്ച്​ വർഷം വരെ ദീർഘിപ്പിക്കാനുള്ള സൗകര്യവും കമ്പനി നൽകും. ടി.വി.എസുമായി ചേർന്നാണ്​ ബി.എം.ഡബ്​ളിയു പുതിയ മോഡലുകൾ വിപണിയിലെത്തിക്കുക. ടി.വി.എസി​​െൻറ ഹോസൂരിലെ പ്ലാൻറിലാണ്​ ബൈക്കുകളുടെ നിർമാണം നടത്തുക.

ബൈക്കുകളുടെ ബുക്കിങ്​ നേരത്തെ തന്നെ ബി.എം.ഡബ്​ളിയു ആരംഭിച്ചിരുന്നു. ജി 310 ആറിന്​ ഏകദേശം 3 ലക്ഷം രൂപയും ജി 310 ജി.എസിന്​ 3.5 ലക്ഷവുമാണ്​ വില പ്രതീക്ഷിച്ചിരുന്നത്​. ഏകദേശം ഇതേ നിലവാരത്തിൽ തന്നെയാണ്​ ബി.എം.ഡബ്​ളിയു ഇരു മോഡലുകളെയും വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്​.

രണ്ട്​ മോഡലുകളിലും 313  സി.സി ലിക്യുഡ്​ കൂൾ സിംഗിൾ സിലണ്ടർ എൻജിനാണ്​ ഉപയോഗിച്ചിരിക്കുന്നത്​. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ട്രാൻസ്​മിഷൻ. 34 ബി.എച്ച്​.പി കരുത്തും 28 എൻ.എം ടോർക്കും എൻജിൻ നൽകും. ട്യുബുലാർ സ്​റ്റീൽ​ ഫ്രേം, ഫൈവ്​ സ്​പോക്​ അലോയ്​ വീൽ, എ.ബി.എസ്​ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ.

Tags:    
News Summary - BMW G 310 R Launched in India for Rs 2.99 Lakh, G 310 GS Priced at Rs 3.49 Lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.