ഇലക്​ട്രിക്​ കരുത്തിലോടും ​​സൂപ്പർ ബൈക്ക്​

ന്യൂഡൽഹി: ഇലക്​​ട്രിക്​ കരുത്തി​ലോടാനുള്ള തയാറെടുപ്പിലാണ്​ ഇന്ത്യൻ വാഹനലോകം. ഇതിന്​ ഇന്ധനം പകരുകയാണ്​ ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലെ നിരവധി പരീക്ഷണങ്ങൾ. മുൻനിര നിർമാതക്കൾക്കൊപ്പം ചില സ്​റ്റാർട്ട്​ അപ്​ സംരംഭകരും ഇലക്​ട്രിക്​ വാഹനങ്ങളുടെ പരീക്ഷണങ്ങളുമായി രംഗത്തുണ്ട്​.

ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇംഫ്ലുക്​സ്​ എന്ന സ്​റ്റാർട്ട്​ ആപ്​ സംരംഭം പുറത്തിറക്കിയ സൂപ്പർ ബൈക്കാണ്​ രണ്ടാം ദിനം ഒാ​േട്ടാ എക്​സ്​പോയുടെ ശ്രദ്ധകേന്ദ്രം​. 

9.7 kWh​​​െൻറ  സാംസങ്​  ബാറ്ററിയാണ്​ ബൈക്കിന്​ ഉണ്ടാകുക. 60kw മോ​േട്ടാറാണ്​ കരുത്ത്​ പകരുന്നത്​. കേവലം 3 സെക്കൻഡൽ 100 കിലോ ​മീറ്റർ വേഗം കൈവരിക്കും. ബ്രേംബു ബ്രേക്ക്​, ഡ്യൂവൽ ചാനൽ എ.ബി.എസ്​, സിംഗിൾ സൈഡഡ്​ സ്വിങ്​ ആം, ഒഹിലിൻസ്​ സസ്​പെൻഷൻ, അലോയ്​ വീലുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്​. 

ഒറ്റച്ചാർജിൽ 200 കിലോ മീറ്റർ വരെ സഞ്ചരിക്കുമെന്നാണ്​ പ്രതീക്ഷ​. 5.5 ലക്ഷം മുതൽ 6 ലക്ഷം വരെയാണ്​ വില. അധിക തുക നൽകി പെർഫോമൻസ്​ ആഡ്​ ചെയ്യാനുള്ള സൗകര്യവും കമ്പനി നൽകുന്ന​ുണ്ട്​.

Tags:    
News Summary - Auto Expo 2018: Emflux One Electric Superbike Unveiled-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.