പ്രതീകാത്മക ചിത്രം
ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഡിസംബർ മാസത്തിലെ ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിച്ചു. പുതിയ വാഹനം സ്വന്തമാക്കുന്നവർക്ക് മികച്ച ഓഫറുകളാണ് കമ്പനി ഇത്തവണ നൽകുന്നത്. ടൊയോട്ട ഗ്ലാൻസ, ടൈസർ, റൂമിയോൺ, ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്, കാംറി തുടങ്ങിയ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ ഇതാണ് മികച്ച അവസരം. ക്യാഷ് ആനുകൂല്യങ്ങൾ കൂടാതെ എക്സ്ചേഞ്ച് ബോണസും ലോയൽറ്റി പ്രോഗ്രാം, വിപുലീകൃത വാറൻ്റി തുടങ്ങിയവ ആനുകൂല്യത്തിൽ ഉൾപ്പെടും. മോഡലുകളെയും വകഭേദത്തേയും അടിസ്ഥാനമാക്കി 30,000 രൂപമുതൽ 80,000 രൂപവരെയുള്ള ആനുകൂല്യങ്ങൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ ടൊയോട്ടയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഗ്ലാൻസ, ഡിസംബറിലെ മികച്ച ആനുകൂല്യത്തിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. പെട്രോൾ വകഭേദത്തിലെ ഗ്ലാൻസക്ക് 40,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 40,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും കൂടാതെ അഞ്ച് വർഷത്തെ അധിക വാറന്റിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 6.39 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 9.13 ലക്ഷം രൂപയുമാണ്.
എസ്.യു.വി വകഭേദത്തിൽ മികച്ച വിൽപ്പനയുള്ള ടൈസറിന് 12,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട് കൂടാതെ ടർബോ വേരിയന്റിന് 10,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും കമ്പനി നൽകുന്നുണ്ട്. എന്നാൽ ടർബോ അല്ലാത്ത വേരിയന്റിന് 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം അഞ്ച് വർഷത്തെ അധിക വാറന്റിയും ലഭിക്കും. 7.21 ലക്ഷം രൂപയാണ് ടൈസറിന്റെ പ്രാരംഭ എക്സ് ഷോറൂം വില.
മാരുതി സുസുകി എർട്ടിഗയുടെ ഡിസൈൻ ഉൾകൊണ്ട് ടൊയോട്ട നിർമിച്ച എം.പി.വിയാണ് റൂമിയോൺ. ഏഴ് സീറ്റ് കോൺഫിഗറേഷനിൽ വിപണിയിൽ എത്തുന്ന വാഹനത്തിന് 10.44 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. 30,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി റൂമിയോണിന് ഡിസംബർ മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടും.
ടൊയോട്ടയുടെ സ്മാർട്ട് ഹൈബ്രിഡ് എസ്.യു.വിയായ അർബൻ ക്രൂയിസർ ഹൈറൈഡർ മോഡലിനും കമ്പനി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈറൈഡറിന്റെ 'ഇ' വകഭേദത്തിന് 40,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. അതേസമയം സ്മാർട്ട് ഹൈബ്രിഡ് വകഭേദത്തിന് 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. ജി, വി വേരിയന്റുകൾക്ക് 35,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യമാണ് ടൊയോട്ട പ്രഖ്യാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.